പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാകുന്ന ആറാമത്തെ സംസ്ഥാനം

0
5

ഇന്ത്യൻ ഭരണഘടന തകർത്തു മനുഷ്യനെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന കേന്ദ്ര നിയമമായ ദേശീയ പൗരത്വ ബില്ലിനെ ചവറ്റു കുട്ടയിലേക്കു വലിച്ചെറിഞ്ഞു പോണ്ടിച്ചേരിയും ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന ആറാമത്തെ സംസ്ഥാനമായി പോണ്ടിച്ചേരി,നട്ടെല്ല് പണയം വെക്കാത്ത മുഖ്യമന്ത്രിമാരും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളുമാണ് ദേശീയ പൗരത്വ നിയമം തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പിലാക്കില്ല എന്ന ആർജവമുള്ള നിലപാട് എടുത്തത് ജനാധിപത്യ ഇന്ത്യക്കു തന്നെ മാതൃകയുമാണ് ഈ സംസ്ഥാനങ്ങൾ ലെഫ്റ്റനെന്റ് ഗവർണർ കിരൺബേദിയുടെ എതിർപ്പ് മറികടന്നു പോണ്ടിച്ചേരിയും പ്രമേയം പാസ്സാക്കി

കേരളം പശ്ചിമ ബംഗാൾ രാജസ്ഥാൻ മധ്യപ്രദേശ് പഞ്ചാബ് എന്നീ സംസ്ഥാങ്ങൾക്കു ശേഷം ദേശീയ പൗരത്വ നിയമം പോണ്ടിച്ചേരിയുടെ മണ്ണിൽ നടപ്പിലാക്കില്ല എന്ന ഉറച്ച തീരുമാനവുമായി പോണ്ടിച്ചേരി മുഖ്യമന്ത്രി നാരായൺ സ്വാമിയും,പോണ്ടിച്ചേരി നിയമ സഭയിൽ പ്രമേയം പാസ്സാക്കി രാജ്യത്തിനു അഭിമാനമായി മാറിയിരിക്കുകയാണ്,പ്രമേയം പാസാക്കുന്നതിന് എതിരെ ലെഫ്റ്റനെന്റ് ഗവർണർ കിരൺബേദി രംഗത്ത് എത്തിയിരുന്നു കേന്ദ്രം കൊണ്ട് വന്ന ഒരു നിയമത്തിനു എതിരെ സംസ്ഥാനങ്ങൾക്കു പ്രമേയം പാസ്സാക്കാൻ അംഗീകാരം ഇല്ല എന്നായിരുന്നു കിരൺ ബേദിയുടെ വാദം,

LEAVE A REPLY

Please enter your comment!
Please enter your name here