മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടി അമിത്ഷായും കൂട്ടരും

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ എന്തൊക്കെ പറച്ചിലായിരുന്നു,ഡൽഹി തിരഞ്ഞെടുപ്പ് ഫലം ഷാഹീൻബാഗിനു കിട്ടുന്ന ഷോക്ക് ആയിരിക്കും രാജ്യം ഞെട്ടും,ഒടുവിൽ ഇതാ റിസൾട്ട് വന്നപ്പോൾ മാധ്യമങ്ങൾക്ക് പോലാണ് മുഖം കൊടുക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രി,ഇതൊരു ഷോക്ക് ട്രീറ്റ്മെന്റാണ് വർഗീയത കൊണ്ട് ഈ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചവർക്ക് വെറുപ്പിന്റെ രാഷ്ട്രീയം വളർത്തിയവർക്കു ദില്ലിയിലെ പ്രബുദ്ധരായ ജനങ്ങൾ നൽകിയ ജനാധിപത്യത്തിന്റെ ഷോക്ക് ട്രീറ്റ്മെന്റ്,വികസനം മുന്നോട്ടു വെച്ചാൽ ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴാൻ ഉള്ളതെ ഉള്ളൂ നിങ്ങളുടെ വർഗീയ കോട്ടകൾ,

കേന്ദ്ര നേതാക്കൾ എംപിമാർ മുഖ്യമന്ത്രിമാർ രാജ്യ തലസ്ഥാനത്തു തമ്പടിച്ചു വർഗീയ ധ്രുവീകരണം നടത്തിയിരുന്നു പാകിസ്ഥാനും മുസ്ലിമും മസ്ജിദും ഷാഹീൻബാഗും എന്ന് മുതൽ കേജരിവാളിനെ രാജ്യദ്രോഹി എന്ന് വരെ വിളിച്ചു കേന്ദ്രം ഭരിക്കുന്ന പാർട്ടി,എന്നിട്ടും രണ്ടക്കം പോലും കടക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല എങ്കിൽ നിങ്ങളുടെ രാജ്യത്തെ തകർക്കാനുള്ള ഗൂഢമായ പദ്ധതികൾ ദില്ലി ജനത മനസ്സിലാക്കി കഴിഞ്ഞു എന്ന് ദില്ലി തിരഞ്ഞെടുപ്പ് ഫലം നമുക്ക് നൽകുന്നു ദില്ലിയിൽ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കും എന്ന് പറഞ്ഞ അമിത്ഷാ ഇപ്പോഴും ഞെട്ടലിൽ മുക്തമായില്ല എന്നാണ് പുതിയ വാർത്തകൾ

Leave a Reply

Your email address will not be published. Required fields are marked *