ഈ മരണം നാം ഓരോരുത്തരെയും ചിന്തിപ്പിക്കും

0
5

മരണം എപ്പോഴാണെങ്കിലും നമ്മെ പിടികൂടുക തന്നെ ചെയ്യും,എന്നാൽ ചില മരണങ്ങൾ നമ്മളെ കൊതിപ്പിക്കാറുണ്ട്,അത്തരത്തിൽ പെട്ട ഒരു മരണത്തെ കുറിച്ച് കേട്ടാൽ നമ്മളും അറിയാതെ കൊതിച്ചു പോകും,സുബ്ഹി ബാങ്ക് വിളിച്ചതിനു ശേഷം ഇടക്കുള്ള സമയം ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കുമ്പോൾ മരിക്കുക അതിനേക്കാൾ വലിയ സൗഭാഗ്യം വേറെ എന്താണ് നമുക്ക് ലഭിക്കുക സിറിയൻ വംശജനായ അബ്ദുൽ ഹഖ് അൽ ഹലബി എന്ന മനുഷ്യനാണ് ഈ മഹാ സൗഭാഗ്യം ലഭിച്ചിരിക്കുന്നത്,എത്ര മനോഹരമായ മരണം ഖുർആൻ പാരായണം ചെയ്യുക അതും സുബ്ഹി നിസ്കാരത്തിനു ബാങ്ക് വിളിച്ചതിനു ശേഷം

സൗദി അറേബ്യായിലെ ജിദ്ദയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് അൽ സുലൈമാനിൽ നാൽപ്പത് വർഷമായി മുഅദ്ധിനായി ജോലി ചെയ്തു വരികയാണ് അബ്ദുൽ ഹഖ് അൽ ഹലബി,ചിലരുടെ മരണം അങ്ങനെയാണ് നാം ഒരുപാട് കൊതിച്ചു പോകും,അല്ലാഹു മരിക്കുമ്പോൾ ഈമാനോട് കൂടി മരിക്കാനുള്ള തൗഫീഖ് നൽകട്ടെ.ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here