കോൺഗ്രസ്സിനെ പൂർണ്ണമായും കയ്യൊഴിഞ്ഞു ദില്ലിയിലെ മുസ്ലിം വോട്ടർമാർ

0
4

സംഘപരിവാർ ഫാസിസത്തെ തടയുന്നതിൽ കോൺഗ്രസ് പരാജയമെന്ന് തോന്നിയത് കൊണ്ടോ ആം ആദ്‌മിയാണ് കൂടതൽ ഫലപ്രദം എന്ന് കരുതിയത് കൊണ്ടോ ദില്ലിയിൽ കോൺഗ്രസ്സിനെ പൂർണ്ണമായും കയ്യൊഴിഞ്ഞു ദില്ലി മുസ്ലീങ്ങൾ,അഞ്ചു മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികളുടെ വൻ ഭൂരിപക്ഷവും കോൺഗ്രസിന്റെ പതനവും അത് തെളിയിക്കുന്നു കോൺഗ്രസിന്റെ നിശബ്ദത ഫാസിസത്തെ വളരാൻ കാരണമാകുന്നു എന്ന് ദില്ലിയിലെ ജനങ്ങൾ കരുതിയിട്ടാകും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാതെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കൂപ്പു കുത്തിയത്

പ്രധാനപ്പെട്ട മുസ്ലിം മണ്ഢലങ്ങളിൽ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും മുസ്ലിം സ്ഥാനാർഥികൾ ആയിരുന്നു സ്ഥാനാർഥികൾ എങ്കിലും മുസ്ലിം വിഭാഗം കൂടെ നിന്നത് ആം ആദ്മി സ്ഥാനാർഥികളുടെ കൂടെ സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഷാഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽ ആയിരുന്നു അതിൽ ശ്രദ്ധേയം അവിടെ ആം ആദ്മിയുടെ അമാനത്തുള്ള ഖാൻ ജയിച്ചത് വൻ ഭൂരിപക്ഷ ത്തിൽ അമാനത്തുള്ള ഖാൻ ബിജെപി സ്ഥാനാർഥിയെ 71000 ഇൽ അതികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് 5123 വോട്ടുകൾ മാത്രമാണ്

സീലാംപൂരിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി അബ്ദു റഹ്മാൻ 72611 വോട്ടു നേടി ജയിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചത് 20207 വോട്ടുകൾ മാത്രമാണ് ആകെ ലഭിച്ചത് ബല്ലിമാരൻ സീറ്റിൽ എഎപി യുടെ ഇമ്രാൻ ഹുസൈൻ 65644 വോട്ടുകൾ നേടി ജയിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 4802 വോട്ടുകൾ മാത്രമാണ് മതിയാമഹൽ മണ്ഡലത്തിൽ ആം ആദ്മിയുടെ ശുഐബ് ഇഖ്‌ബാൽ ജയിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് ആകെ 3409 വോട്ടുകൾ മാത്രാണ് മുസ്തഫബാദിൽ ഹാജി യൂനുസ് ജയിച്ചത് 98850 വോട്ടുകൾ നേടി ജയിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് കേവലം 5363 വോട്ടുകൾ മാത്രമായിരുന്നു,ഒരു കാലത്ത് കോൺഗ്രസ്സിനെ കൈ വിടാത്ത മണ്ഡലങ്ങൾ ആയിരുന്നു ഇതെല്ലാം

LEAVE A REPLY

Please enter your comment!
Please enter your name here