നുണപ്രചാരകരോട് പണി നോക്കാൻ പറഞ്ഞു വിജയ് സേതുപതി

തങ്ങളെ എതിർക്കുന്നവരെ അധികാരം കൊണ്ടും ഭീക്ഷണി കൊണ്ടും വർഗീയ നുണ പ്രചാരണവും കൊണ്ട് നേരിടുക എന്നതാണ് സംഘപരിവാർ ആശയം,എന്നാൽ നുണ പ്രചാരകരായ സംഘപരിവാറിനോട് പോയി വേറെ പണി നോക്കു എന്ന് പറഞ്ഞിരിക്കുകയാണ് സംഘപരിവാരിനെ തെല്ലും ഭയക്കാത്ത തമിഴ് നടൻ വിജയ് സേതുപതി കഴിഞ്ഞ ദിവസം തമിഴ് നടൻ വിജയിനെ ഇൻകം ടാക്സ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സംഘപരിവാറിനെ എതിർക്കുന്ന നടന്മാരെ കുറിച്ച് വർഗീയ നുണ പ്രചരണം സംഘപരിവാർ ഐടി സെൽ ശക്തമാക്കിയിരുന്നു അതിനെതിരെ ആണ് വിജയ് സേതുപതി രംഗത്ത് വന്നത്

തമിഴ് നടൻ വിജയിനെ ജോസഫ് വിജയ് എന്ന് വിളിച്ചു വർഗീയത പരത്തിയ സംഘപരിവാർ ഇപ്പോൾ മുൻ രാഷ്ട്രീയ നേതാവ് ജെപ്പിയാറുടെ മകൾ രെജിന കൃസ്ത്യൻ മത സ്ഥാപനങ്ങളുടെ യും നടന്മാരുടെയും സഹായത്തോടെ മത പരിവർത്തനം നടത്തുന്നു എന്നും അതിന്റെ ഭാഗമായി വിജയ് സേതുപതി ഉൾപ്പെടെ ഉള്ളവർ കൃസ്ത്യൻ മതം സ്വീകരിച്ചു എന്നുമായിരുന്നു സംഘപരിവാർ നുണപ്രചാരണം,അവർക്കു കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തിരിക്കുകയാണ് വിജയ് സേതുപതി പോയി വേറെ പണി നോക്കു എന്നായിരുന്നു സേതുപതിയുടെ ട്വീറ്റ്

Leave a Reply

Your email address will not be published. Required fields are marked *