ഫാസിസത്തെ പിടിച്ചു കെട്ടാൻ കഴിഞ്ഞ കേജരിവാൾ താരമായി

കേന്ദ്രത്തിന്റെ വികസന നേട്ടങ്ങൾ പറയാനില്ലാതെ ആറു വർഷം ഇന്ത്യക്കു എന്ത് ഗുണമാണ് നൽകിയത് എന്ന് പറയാൻ കഴിയാതെ വർഗീയത മാത്രം കൈമുതലുള്ള ഓരോ നിയമത്തിന്റെ പേരിൽ ഇന്ത്യൻ ജനതയെ വിഭജിച്ചു അത് വഴി നേട്ടം കൊയ്യാൻ കഴിയുമെന്ന് കരുതുന്ന ബിജെപിയെ ദില്ലിയിൽ മലർത്തിയടിച്ച കേജരിവാൾ ഇന്ത്യയുടെ പ്രതീക്ഷയായി ഉയരുന്നു,ദില്ലിയിലെ ചരിത്ര വിജയം നൽകുന്ന പാഠം വർഗീയതല്ല വിഭജനമല്ല വെറുപ്പിന്റെ രാഷ്ട്രീയമല്ല ജനകീയ സർക്കാരുകൾ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടും എന്ന മഹത്തായ സന്ദേശമാണ്,

കേജരിവാൾ എന്ന അതികായാനെ മുൻ നിർത്തിയാണ് ആം ആദ്മി ബിജെപിയുടെ വർഗീയ ധ്രുവീകരണത്തെ ചെറുത്തത്‍,ജനകീയ നടപടികളിലൂടെ ദില്ലി ജനതയുടെ ഹൃദയം കവർന്ന കേജരിവാളിനും കൂട്ടരും പ്രതീക്ഷിച്ചതി നെക്കാളും മികച്ച വിജയമാണ് ദില്ലി ജനത നൽകിയത്,പാകിസ്ഥാൻ എന്നും മസ്ജിദ് എന്നും ഷാഹീൻബാഗ് എന്നും രാജ്യദ്രോഹികൾ എന്നും വെറുപ്പിൻറെ രാഷ്ട്രീയം നടത്തുന്നവർക്ക് ഒരുപാട് ജനത നൽകിയ പ്രഹരമാണ് ദില്ലിയിൽ കണ്ടത്,ഈ അടുത്ത കാലത്ത് ഒന്നും ഇന്ത്യൻ ജനത ഇത്രയധികം സന്തോഷിച്ച മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ല,

Leave a Reply

Your email address will not be published. Required fields are marked *