ബിജെപി വിഷം ചീറ്റിയ മണ്ഡലങ്ങളിൽ എട്ടിന്റെ പണി കൊടുത്ത് ദില്ലി ജനത

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പൂർണ്ണമായി പുറത്ത് വന്നു കക്ഷി നില പൂർണ്ണമായും പുറത്ത് വന്നപ്പോൾ ബിജെപിയുടെ ഞെട്ടിപ്പിക്കുന്ന ഗ്രൗണ്ട് റിപ്പോർട്ട് പുറത്ത് വർഗീയ വിഷം ചീറ്റിയ മണ്ഡലങ്ങളിൽ എല്ലാം എട്ട് നിലയിൽ പൊട്ടി ബിജെപി ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും ഇത്തവണ ദില്ലിയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത് കേജരിവാളിന്റെ ഭരണ തകർച്ചയോ കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളോ ആയിരുന്നില്ല മറിച്ചു പച്ചയായ വർഗീയ ധ്രുവീകരണം ആയിരുന്നു ബിജെപി നടത്തിയത് അതിനു ശക്തമായ മറുപടിയാണ് ദില്ലി ജനത ബിജെപിക്ക് നൽകിയത്

ഇപ്പോൾ പൂർണ്ണമായ കക്ഷി നില പുറത്ത് വന്നപ്പോൾ അത് ബിജെപിയുടെ ഉറക്കം കിടത്തിയിരിക്കുകയാണ് ബിജെപി നേതാക്കൾ വർഗീയ വിദ്വേഷം ചൊരിഞ്ഞ ഇടങ്ങളിലെല്ലാം ദയനീയ തോൽവിയാണ് ബിജെപി ഏറ്റു വാങ്ങിയത് ബിജെപി നേതാവ് പർവേഷ് വർമ്മ വർഗീയ പ്രചരണം നടത്തിയ ജനഗ്‌പുരി നിയോജക മണ്ഡലത്തിൽ 14918 വോട്ടിനാണ് ബിജെപി സ്ഥാനാർഥി ഈ മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയോട് തോറ്റത് കശ്മീർ പണ്ഡിറ്റുകളുടെ അവസ്ഥ ഡൽഹിയിലും സംഭവിക്കാം ലക്ഷക്കണക്കിന് ആളുകൾ ഷഹീൻ ബാഗിൽ ഒത്തു കൂടുന്നു അവർ നിങ്ങളുടെ പെണ്മക്കളെ ബലാത്സംഗം ചെയ്യും ഇതായിരുന്നു പ്രസ്താവന

Leave a Reply

Your email address will not be published. Required fields are marked *