വർഗീയ പ്രസംഗങ്ങൾ തിരിച്ചടിക്ക്‌ കാരണമായി:അമിത്ഷാ

ഭരണ നേട്ടം ഏതെങ്കിലും ഒന്ന് ഈ ആറു വര്ഷത്തിനിടക്ക് നിങ്ങൾക്കു പറയാനുണ്ടോ ഭരണനേട്ടം പറഞ്ഞു കേജരിവാളിനെ പോലെ വോട്ട് നേടി ജയിക്കാൻ നിങ്ങൾക്ക് കഴിയുമോ ഒരിക്കലും ഇല്ല,വിഭജനമാണ് നിങ്ങളുടെ തന്ത്രം അതാണ് നിങ്ങളുടെ വോട്ട് ബാങ്ക്,എന്നാൽ ഡൽഹി ജനത അത് തിരിച്ചറിഞ്ഞു കഴിഞ്ഞു ഡൽഹി തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട അമിത്‌ഷാ കുറ്റ സമ്മതവുമായി രംഗത്ത് ബിജെപി നേതാക്കൾ നടത്തിയ ഗോലിമാറോ എന്നത് ഉൾപ്പെടയുള്ള വർഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനകൾ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി

ഇത് ആദ്യമായിട്ടാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റ വമ്പൻ തിരിച്ചടിക്ക് ശേഷം അമിത്ഷാ പ്രതികരണവുമായി രംഗത്ത് വന്നത് ടൈംസ്നൗ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അമിത്‌ഷാ പാർട്ടി വിജയിക്കും എന്ന് കരുതിയ അനവധി സീറ്റുകളിൽ തന്റെ കണക്കു കൂട്ടലുകൾ പിഴച്ചു എന്നും അമിത്ഷാ പറഞ്ഞു വിദ്വേഷം നിറഞ്ഞ പ്രസ്താവനകൾ നടത്തിയ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഉള്ളവരുടെ പേരിൽ നടപടികൾ എടുക്കാത്തതും ജന രോക്ഷത്തിനു കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാത്രമാണ് അവർക്കു എതിരെ നടപടി എടുത്തത്

ദില്ലിയിൽ കേജരിവാൾ വോട്ട് ശതമാനത്തിലും വൻ കുതിച്ചു കയറ്റമാണ് നടത്തിയത് പ്രത്യയ ശാസ്ത്രത്തിന്റെ കുഴപ്പം കൊണ്ടല്ല തോറ്റത് എന്നും അത് കൊണ്ട് പ്രത്യയശാസ്ത്രം ഉപക്ഷിച്ചിട്ടില്ല പൗരത്വ ഭേതഗതി നിയമം രാജ്യ താൽപ്പര്യം ആണ് വ്യക്തി താല്പര്യം അല്ല പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലിം വിരുദ്ധമായ ഒന്നും ഇല്ല അങ്ങനെ എന്തങ്കിലും ഉണ്ട് എങ്കിൽ സംവാദത്തിനു തയ്യാറാണ് അമിത്ഷാ,മുസ്ലിം വിരുദ്ധതയും ഭരണഘടന ലംഘനവും ഇല്ലാത്തത് കൊണ്ടാണോ രാജ്യത്തെ ബഹു ഭൂരിപക്ഷവും തെരുവിൽ സമരം ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *