അമിത്ഷായുടെ വെല്ലു വിളി സ്വീകരിച്ചു കണ്ണൻ ഗോപിനാഥ് ബിഗ് സല്യൂട്ട് സാർ

അതെ സാർ ഞാൻ ഇപ്പോൾ ഡൽഹിയിൽ ഇല്ല സമയവും സന്ദർഭവും നിങ്ങൾ തീരുമാനിച്ചു അറിയിച്ചു കൊള്ളൂ,ഇന്ത്യൻ ഭരണഘടനയെ തകർത്തു ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന ദേശീയ പൗരത്വ നിയമത്തെ കുറിച്ച് നിങ്ങളുമായി സംവാദത്തിനു ഞാൻ തയ്യാർ,കണ്ണൻ ഗോപിനാഥ് ബിഗ് സല്യൂട്ട് സാർ ദേശീയ പൗരത്വ നിയമത്തെ കുറിച്ച് സംവാദത്തിനു തയ്യാറുള്ളവർ എന്റെ ഓഫിസുമായി ബന്ധപ്പെട്ട് സമയം ചോദിച്ചു കൊള്ളൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടി നൽകിയിരിക്കുയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥ്

കേന്ദ്ര സർക്കാരിന്റെ വിഭാഗീയതക്കും ജനദ്രോഹ നടപടികൾക്കും എതിരെ തന്റെ ഐഎഎസ് പദവി വലിച്ചെറിഞ്ഞ ഓഫീസറാണ് കണ്ണൻ ഗോപിനാഥ്,ദേശീയ പൗരത്വ നിയമത്തിനെതിരെ ഉള്ള പ്രക്ഷോഭത്തിന്റെ പേരിൽ മൂന്ന് തവണയാണ് അദ്ദേഹം അറസ്റ്റിൽ ആയത് രാജ്യത്തൊട്ടാകെ നടക്കുന്ന പ്രക്ഷോഭ പരിപാടികളിൽ മുഖ്യ ആകർഷണവും കണ്ണൻ ഗോപിനാഥ് എന്ന ഈ മുൻ ഐഎഎസ് ഓഫിസറാണ്,ദേശീയ പൗരത്വ നിയമത്തിനു വേണ്ടി സംവാദത്തിനു തയ്യാറാണ് എന്ന അമിത് ഷായുടെ വെല്ലു വിളിച്ചു സ്വീകരിച്ച കണ്ണൻ ഗോപിനാഥിന്റെ ഈ നടപടി സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് നേടിയത്

Leave a Reply

Your email address will not be published. Required fields are marked *