ജ്യോതി വിജയകുമാറിന്റെ ഹൃദയ സ്പർശിയായ വാക്കുകൾ

0
88

ഇന്ന് അവർ ടാർജെറ്റ് ചെയ്തിരിക്കുന്നത് ഒരു മതത്തെയാണ് ആ കെണിയിൽ നാം വീഴരുത് മതത്തിന്റെ പേരിൽ അവർ രാജ്യത്തെ വിഭജിക്കുകയാണ് മുസ്ലിമിനെയും ഹിന്ദുവിനെയും ഈ നിയമം ബാധിക്കും നാളെ അവർ മറ്റുള്ളവരെയും തേടിവരും,അവർക്ക് ഈ രാജ്യത്തിനോട് ഒരു കടപ്പാടും ഇല്ല,വിഭജിച്ചു അവർ അധികാരം നേടുകയാണ് കയ്യടിച്ചു പോകുന്ന വാക്കുകൾ,ചിന്തിക്കേണ്ടതും അവർക്ക് വേണ്ടത് ഒരു മതത്തിനെ അരക്ഷിതാ വസ്തയിലേക്കു കൊണ്ട് പോയി അവരെ വൈകാരികമായി ചിന്തിപ്പിച്ചു നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കണം ആ കെണിയിൽ നാം വീണു പോകരുത്

അവർക്കു ഈ രാജ്യത്തോട് ഒരു കടപ്പാടും ഇല്ല മഹത്തായ ഹിന്ദു മതത്തിന്റെ മഹത്വം നശിപ്പിച്ചു ഈ മതത്തിൽ വിശ്വസിക്കുന്ന കോടിക്കണക്കിനു ജനങ്ങളുടെ വൈകാരികതയെ ചൂഷണം ചെയ്യുന്നവരാണ് ഈ രാജ്യത്തെ ഉന്നതിയിൽ എത്തിക്കണം എന്ന് ആഗ്രഹമുള്ളവർ ആണെങ്കിൽ വെറുപ്പിന്റെ രാഷ്ട്രീയം വളർത്തില്ല മതത്തിന്റെ പേരിൽ ഈ സമൂഹത്തിൽ വിഭാഗീയതെ വളർത്തി വരും തലമുറയെ പോലും മതത്തിന്റെ അന്ധതയിലേക്ക് അവർ തള്ളിവിടും എന്ത് നേട്ടമാണ് അമിത്ഷാക്കും മോദിക്കും കിട്ടുന്നത്,അധികാരവും വോട്ടും മാത്രമാണ് അവരുടെ ലക്ഷ്യം അത് നാം തിരിച്ചറിയണം

LEAVE A REPLY

Please enter your comment!
Please enter your name here