ദാരിദ്ര്യത്തെ നിർമാർജ്ജനം ചെയ്യാൻ മതിൽ കെട്ടിയ ഭരണാധികാരി

0
5

ഒരു രാജ്യം അവിടത്തെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം,സ്കൂൾ ആശുപത്രികൾ ഈ മൂന്നെണ്ണം തന്റെ പൗരന്മാർക്ക് ലഭ്യമാക്കുമ്പോൾ മാത്രമാണ് ഒരു ഭരണാധികാരി രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നത്,എന്നാൽ സ്വന്തം ജനതയെ മതിൽ കെട്ടി മറക്കുന്ന കാഴ്ചയാണ് ഇന്ത്യയിൽ കാണുന്നത്,വിദേശ മാധ്യമങ്ങൾ അത് ലോകത്തിനും കാണിച്ചു കൊടുത്തു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം 24നു ഇന്ത്യയിൽ എത്തുന്നു.ഗുജറാത്തിൽ ആണ് ട്രംപിന്റെ പരിപാടികൾ നിച്ഛയിചിരിക്കുന്നത്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരുന്നത് കൊണ്ട് അഹമ്മദാബാദിൽ പടുകൂറ്റൻ മതിൽ നിർമ്മിക്കുന്നു

എന്തിനാണ് ഇത്രയും തിടുക്കപ്പെട്ട് മതിൽ നിർമ്മിക്കുന്നത് എന്ന് നാം അത്ഭുതപ്പെട്ട് പോകാറുണ്ട്,എന്നാൽ സാദാരണക്കാരും പാവങ്ങളും താമസിക്കുന്ന ചേരിയെ മതിൽ കെട്ടി പുറം കാഴ്ചകളിൽ നിന്നും ഉള്ളിലേക്ക് തള്ളാനുള്ള സർക്കാരിന്റെ നയമാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇങ്ങനെയും നമ്മുടെ ഭരണാധികാരികൾ എന്ന് നാം ചിന്തിച്ചു പോകുന്നത് മതിലുകൾ നിർമ്മിക്കുന്നതിന് പകരം അവരുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ മുൻകൈ എടുക്കാതെ ഗുജറാത്ത്‌ സർക്കാർ,തുടർച്ചയായി ബിജെപി അധികാരത്തിൽ തുടരുന്ന സംസ്ഥാനമാണ് ഗുജറാത്ത്‌,വിദേശ മാധ്യമങ്ങൾ ഫോട്ടോ സഹിതം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here