സുപ്രീം കോടതി ജഡ്ജിയുടെ ഹൃദയത്തിൽ തട്ടിയ വാക്കുകൾ

0
194

നാം ഓരോരുത്തരും പറയുന്ന വാക്കുകൾ അത് ബഹുമാനപ്പെട്ട സുപ്രീം കോടതി ജഡ്ജിയുടെ വാക്കുകകളിൽ നിന്നാകുമ്പോൾ അത് എത്ര മനോഹരമാണ്,ഈ ഇന്ത്യ ഹിന്ദുവിന്റെയോ മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ അല്ല ഇത് ഇന്ത്യക്കാരുടെയാണ്,സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ്ന്റെ തീപാറുന്ന പ്രസംഗം ഇന്നലെ അഹമ്മദാബാദിൽ നടന്ന പതിനഞ്ചാമത് പിഡി മെമ്മോറിയയിലാണ് ജനാധിപത്യ വിശ്വാസികളുടെ ഹൃദയത്തിൽ കുളിർമഴ പെയ്യിച്ച ആ തീപ്പൊരി പ്രസംഗം ഉണ്ടായത് ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന ഒരു ഭരണകൂടം ജനാധിപത്യ രീതിയിൽ നടക്കുന്ന പ്രതിഷേധ സമരത്തെ അടിച്ചമർത്താൻ തുനിയില്ല

അത്തരം വിമർശനകമായ അഭിപ്രായങ്ങൾക്കു വേദി ഒരുക്കുക എന്നതാണ് ജനാധിപത്യത്തിന്റെ വിജയം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്ക പ്പെട്ട ഭരണകൂടത്തിന് ജനാധിപത്യത്തിന്റെ മൂല്യങ്ങളുടെ മേൽ കുത്തക അവകാശങ്ങൾ ഇല്ല വിയോജിപ്പ് രേഖപെടുത്തുന്നവരെ ദേശ ദ്രോഹികളായി മുദ്ര കുത്തുന്നത് ഭരണ ഘടനയുടെ ഹൃദയത്തിൽ ഉള്ള വലിയ ഒരു മുറിവേൽപ്പിക്കൽ ആണ് വിയോജിപ്പ് എന്നത് ജനാധിപത്യത്തിന്റെ നാഡീ ഇടിപ്പാണ് എതിർപ്പുകളാണ് രാഷ്ട്രീയ സാമൂഹിക രംഗത്തെ മാറ്റത്തിനും വളർച്ചക്കും ഉതകുന്നത് ഈ വിയോജിപ്പുകളെ നിശബ്ദമാക്കുന്നതു ഭയം ജനിപ്പിക്കുന്നതാണ്,കേൾക്കാം മനോഹരമായ ആ പ്രഭാഷണം

LEAVE A REPLY

Please enter your comment!
Please enter your name here