ഇന്ത്യയെ വിരട്ടി അമേരിക്ക നേടിയ മരുന്നു അമേരിക്കയെ സഹായിക്കുമോ

0
91

ട്രംപിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായി അറിയപ്പെടുന്ന മോദിയെ പോലും ഭീക്ഷണിയുടെ സ്വരത്തിൽ ആവശ്യപ്പെട്ടു നിരോധനം നീക്കാൻ പറഞ്ഞ മലേറിയക്കു ഉപയോഗിക്കുന്ന മരുന്ന് ഹൈഡ്രോക്സി ക്ളോറോക്കിൻ എന്ന മരുന്ന് ഇന്ന് ലോകത്തിലെ തന്നെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുകയാണ് പത്തു ടാബ്‌ലെറ്റിന് വെറും അറുപതു രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്ന ഈ മരുന്ന് ഇപ്പോൾ ലോകത്തെ ഭയാനകതയിൽ ആക്കി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ എത്രമാത്രം പ്രതിരോധിക്കും എന്ന കാര്യത്തിൽ ലോകത്തിന് രണ്ടു അഭിപ്രായം ആണ് ഉള്ളത്

എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മരുന്നിന്റെ ബ്രാൻഡ് അംബാസിഡർ ആയി മാറുന്ന കാഴ്ചയാണ് നാം കാണുന്നത് വലിയ മരുന്നുകളുടെ പട്ടികയിലേക്ക് ഹൈഡ്രോക്സി ക്ളോറോക്കിൻ എത്തുന്നത് ചൈന ഈ മരുന്ന് കൊറോണ വൈറസ്‌ രോഗികൾക്കു ഉപയോഗിചു ഫലം കണ്ടു എന്ന് പറഞ്ഞതിന് ശേഷമാണു ഹൈഡ്രോക്സി ക്ളോറോക്കിൻ കൊറോണ വൈറസ് രോഗികൾക്ക് ഉപയോഗിക്കുന്നതിൽ വലിയ തർക്കമാണ് ലോകത്ത് ഉള്ളത് ഇന്ത്യയെ ഭീക്ഷണി പെടുത്തി അമേരിക്ക ഈ മരുന്ന് സ്വന്തമാക്കുമ്പോൾ തന്നെ അമേരിക്കയിൽ തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നു എന്ന കാര്യവും നാം കൂട്ടി വായിക്കണം,

ഡൊണാൾഡ് ട്രംപിന്റെ ട്രേഡ് അംബാസിഡർ ആയ പീറ്റർ നവാറോ ഈ ഹൈഡ്രോക്സി ക്ളോറോക്കിൻ കൊറോണ വൈറസ് രോഗികൾക്ക് ഇടയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നും അത് അമേരിക്കക്കു വലിയ നേട്ടമാകും എന്നും പറഞ്ഞതിന് ശേഷമാണു ഡൊണാൾഡ് ട്രംപ് മരുന്നിന്റെ ബ്രാൻഡ് അംബാസിഡർ ആയി മാറുന്ന കാഴ്ച്ച നാം കണ്ടത്,അതിന്റെ പിന്നിലുള്ള കളികൾ വരും ദിവസങ്ങളിൽ വരാൻ ഇരിക്കുന്നതെ ഉള്ളൂ

LEAVE A REPLY

Please enter your comment!
Please enter your name here