വെറും നാല് ദിവസം കൊണ്ട് അത്യാധുനിക ഹോസ്പിറ്റൽ സൗകര്യം നമ്മുടെ കൊച്ചു കേരളത്തിൽ

  0
  188

  അമേരിക്കയോ,ചൈനയോ ജപ്പാനോ അല്ല നമ്മുടെ കൊച്ചു കേരളമാണ് ഈ മഹത്തായ നേട്ടം കൈവരിച്ചത്,ഒരാപത്ത് വന്നപ്പോൾ പിന്നിൽ നിന്നും കുത്തിയവർക്ക് നെഞ്ച് വിരിച്ചു നിന്ന് മറുപടി നൽകി നമ്മുടെ കേരളം വെറും നാല് ദിവസം കൊണ്ട് എല്ലാവിധ സജ്ജീകരണങ്ങളോട് കൂടിയ ആശുപത്രി കാസര്ഗോഡിനായി ഒരുങ്ങി കഴിഞ്ഞു

  വെറും നാല് ദിവസം കൊണ്ട് 300 കിടക്കകൾ ഉള്ള എല്ലാവിധ സജ്ജീകരണങ്ങളുമായി കോവിഡ് 19 ഹോസ്പിറ്റൽ കാസര്ഗോഡിനായി തയ്യാറാക്കി കേരളം ലോകത്തിന് മുന്നിൽ വേറിട്ടു നിൽക്കുന്നു ഇവിടെ നാം ഇങ്ങനെയാണ് കൊറോണയെ അതി ജീവിക്കുന്നത് വെറും നാല് ദിവസം കൊണ്ടാണ് ആശുപത്രി തയ്യാറാക്കിയത് ഏഴു കോടി രൂപയാണ് ചിലവ് 200 ബെഡ്ഡുകൾ തയ്യാറാക്കി ഇനി നൂറു ബെഡ്ഡുകൾ കൂടി സജ്ജമാക്കും ഇവിടെ രോഗികളെ ചികില്സിക്കുന്നതിനായി 26 പേര് അടങ്ങുന്ന വിദഗ്ധ സംഘത്തെ തിരുവന്തപുരത്തു നിന്നും അയച്ചു പതിനൊന്നു ഡോക്ടർമാരും പത്തു നഴ്‌സുമാരും അഞ്ചു അസിസ്റ്റന്റ് നസ്‌സുമാരും അടങ്ങുന്നതാണ് സംഘം അവർ രോഗികളെ ചികിൽസിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും

  ലോകാരോഗ്യ സംഘടനയും കേന്ദ്രവും എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചു വരുന്ന സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം ന്യുയോർക്കിനു പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത കാര്യമാണ് നമ്മുടെ കൊച്ചു കേരളം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് അഭിമാനിക്കാം നമ്മുടെ കേരളത്തിനെ ഓർത്ത് ന്യുയോർക്കിൽ കോവിഡ് ബാധ സ്ഥിതീകരിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ കേരളത്തിൽ കോവിഡ് ബാധ സ്ഥിതീകരിച്ചിരുന്നു എന്നാൽ ചിട്ടയായ ആരോഗ്യ പ്രവർത്തനത്തിലൂടെ കേരളം മഹാ മാരിയെ പിടിച്ചു കെട്ടുകയായിരുന്നു കേവലം മൂന്നൂറിന് അടുപ്പിച്ചാണ് കേരളത്തിൽ കോവിഡ് സ്ഥിതീകരിച്ചത് അതിൽ മരണപ്പെട്ടത് രണ്ടു പേര് അഭിമാനിക്കുകയാണ് ലോകത്തിന് മുന്നിൽ നമ്മുടെ കൊച്ചു കേരളം

  LEAVE A REPLY

  Please enter your comment!
  Please enter your name here