കൈ കൊട്ടലും വിളക്ക് കത്തിക്കലും കഴിഞ്ഞെങ്കിൽ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ കാര്യം കൂടി ശ്രദ്ധിക്കൂ

0
173

കൈ കൊട്ടലും വിളക്ക് കത്തിക്കലും കഴിഞ്ഞു എങ്കിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കൂടി ഒന്ന് മനസ്സിലാകൂ സാധാരണക്കാർക്ക് തൊഴിൽ നഷ്ടമായി,അവരുടെ തുച്ഛമായ വരുമാനം കഴിഞ്ഞു അവർ ഇന്ന് വല്ലാത്ത കഷ്ടതയിലാണ് അവർ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നു അവരുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റുവാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയുമോ? പി ചിദംബരം ചോദിക്കുന്നു ലോക്ഡൗൺ കാരണം ജനങ്ങൾ വല്ലാത്ത പ്രയാസത്തിലാണ് ദിവസകൂലിക്കു പണി ചെയ്യുന്നവരാണ് അതികം പേരും ലോക്ഡൗണിലൂടെ അവരുടെ തൊഴിൽ നഷ്ടമായി

കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ മാത്രമാണ് നല്ല നിലയിൽ ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എന്നാൽ അത് മാത്രം മതിയാകില്ല കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്തങ്കിലും ചെയ്യാനുള്ള സമയമാണ് ഇത് കൈ കൊട്ടലും വിളക്ക് കത്തിക്കലും കൊണ്ട് ജനങ്ങളുടെ പട്ടിണി മാറില്ല,പലരുടെയും ജീവിത നരക തുല്യമായി മാറി കൊണ്ടിരിക്കുന്നു ജനങ്ങൾക്ക് പണവും ആഹാരവും നൽകുവാൻ നിങ്ങൾ പ്രധാനമന്ത്രിയോട് പണം ആവശ്യപ്പെടൂ എന്നാണ് സംസ്ഥാന മുഖ്യമന്ത്രിമാരോട് മുൻ ധനകാര്യ മന്ത്രി കൂടിയായ പി ചിദംബരം ആവശ്യപ്പെടുന്നത്

ആരോഗ്യ രംഗത്തിനു മാത്രമാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചത് എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ ആശ്വാസ നടപടികൾ കൈ കൊണ്ടിരുന്നു എന്നാൽ ഇന്ത്യയിൽ അത് ഉണ്ടായിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here