ഭരണാധികാരികൾ വിവേകമതികൾ അല്ലങ്കിൽ ആ രാജ്യത്തെ ജനങ്ങൾ ഒരുപാട് വില നൽകേണ്ടി വരും,ആ ഒരു അവസ്ഥയിൽ ആണ് ഇന്ന് അമേരിക്ക,കോവിഡ് പടർന്നു പിടിക്കുന്ന അമേരിക്കയിൽ ട്രംപിന്റെ തെറ്റായ നടപടികൾക്ക് അവിടത്തെ ജനങ്ങൾ വലിയ വില നൽകുന്ന കാഴ്ചയാണ് നാം കാണുന്നത് ട്രംപിന്റെ ജന പിന്തുണ ഓരോ ദിവസവും കുറയുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് കൊറോണ വൈറസ് ഇറ്റലിയിൽ സംഹാര താണ്ഡവം ആരംഭിക്കുന്ന വേളയിൽ തന്നെ ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ തന്നെ മറ്റനേകം സംഘടനകളും അമേരിക്കക്കു മുന്നറിയിപ്പ് നൽകിയിരുന്നു
കൊറോണയുടെ സമൂഹ വ്യാപനം അമേരിക്കയിൽ ഉണ്ടാകുമെന്നും അതിനെതിരെ ശക്തമായ നടപടികളിലേക്ക് അമേരിക്ക പോകണം എന്നുള്ള അറിയിപ്പുകൾ മുഖവിലയ്ക്ക് എടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായില്ല ഇന്ന് ഏറ്റവും കൂടതൽ ജനങ്ങൾ വൈറസ് ബാധ സ്ഥിതീകരിച്ച രാജ്യമായി അമേരിക്ക മാറുന്നു ദിനം പ്രതി രണ്ടായിരത്തിൽ അതികം പേര് അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരണപ്പെടുന്നു അമേരിക്കയിൽ നിരപരാധികൾ മരണപ്പെടുമ്പോൾ പ്രസിഡന്റിന്റെ ധാർഷ്ട്യത്തിനു കനത്ത വില നൽകുകയാണ് അമേരിക്ക
അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ട്രംപിന്റെ ജന പിന്തുണ കുത്തനെ ഇടിയുന്നു എന്നാണ് ഏറ്റവും പുതുതായി പുറത്ത് വരുന്ന വാർത്തകൾ കാണിക്കുന്നത് രണ്ടാം ഊഴത്തിനായി കാത്തിരിക്കുന്ന ട്രംപിന് കൊറോണയുടെ വ്യാപനം അത് തകർക്കും എന്നാണ് റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്