നിലപാട് കടുപ്പിച്ചു യുഎഇ,പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കു എതിരെ നടപടി ഉണ്ടാകും

0
121

നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കു എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങി യുഎഇ,ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾക്കു തിരിച്ചടി,കൊറോണ തുടരുന്ന പശ്ചാത്തലത്തിലാണ് യുഎഇയുടെ ഈ നടപടി ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ സ്വന്തം പൗരന്മാരെ ഇപ്പോൾ സ്വീകരിക്കാൻ നിർവ്വാഹമില്ല അനുവദിക്കില്ല എന്ന നിലപാട് എടുത്തിരുന്നു ഗൾഫ് രാജ്യങ്ങളിൽ യുഎഇയും കുവൈറ്റും പ്രവാസികൾക്ക് സ്വദേശങ്ങളിലേക്കു മടങ്ങി പോകാൻ അനുമതി നൽകിയിരുന്നു കൊറോണ കൂടതൽ വ്യാപിക്കുന്നത് പ്രവാസി സമൂഹത്തിന്റെ ഇടയിൽ ആണ് എന്നതും ഈ രാജ്യങ്ങളുടെ ആവശ്യത്തിന് കാരണമായി

എന്നാൽ ഇന്ത്യയിൽ ലോക്ഡൌൺ അവസാനിച്ചാലും പ്രവാസികളായ പൗരന്മാരെ സ്വീകരിക്കാൻ കഴിയില്ല എന്ന നിലപാട് ആണ് എടുത്തത് ആ നിലപാടിന് ശക്തമായ തിരിച്ചടി നൽകിയാണ് യുഎഇ ഇപ്പോൾ രംഗത്ത് വന്നത് സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ തയ്യാറാകാത്ത രാജ്യങ്ങൾ തമ്മിലുള്ള തൊഴിൽ കരാർ പുന പരിശോധിക്കും എന്നാണ് ഇപ്പോൾ യുഎഇ വ്യക്തമാക്കിയിരിക്കുന്നത് അതോട് കൂടി വിസ ക്വാട്ട റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് യുഎഇ പോകേണ്ടി വരും

വിസ ഉള്ളവരും നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവരുമായ പ്രവാസികളെ തിരികെ വിളിക്കാൻ യുഎഇ ആവശ്യപ്പെട്ടിരുന്നു അതിനായി വിമാന സർവ്വീസ് തുടങ്ങാൻ വിമാന കമ്പനികളോട് വ്യാമയാന മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ഫ്ലൈ ദുബായി ഉൾപ്പെടെയുള്ള വിമാന കമ്പനികൾ സർവ്വീസിന് തയ്യാറെടുക്കുകയും ചെയ്തിരുന്നു എന്നാൽ ഇന്ത്യൻ വ്യാമയാന മന്ത്രാലയം അനുമതി നിക്ഷേധിച്ചതോടെ ഫ്‌ളൈ ദുബായി സർവ്വീസുകൾ റദ്ദ് ചെയ്യുകയാണ് ഉണ്ടായത്,അതിന്റെ കൂടി പശ്ചാത്തലത്തിൽ ആണ് യുഎഇ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നത് എന്ന് വേണം കരുതാൻ

LEAVE A REPLY

Please enter your comment!
Please enter your name here