വൻ ആയുധ ശേഖരം,അത്യാധുനിക പട കപ്പലുകൾ ലോകത്തിന്റെ ഏതു കോണിലേക്കും മിസൈൽ വിടാനുള്ള പാടവം എല്ലാം തകർന്നാടിയാൻ ഒരു നിമിഷം പോലും വേണ്ടന്ന തിരിച്ചറിവാണ് ഈ കൊറോണ കാലം ലോകത്തിന് നൽകുന്നത് ലോക പോലീസ് എന്ന് സ്വയം ചമഞ്ഞിരുന്ന അമേരിക്ക വിരൽ തുമ്പ് കൊണ്ട് ലോകത്തെ നിയന്ത്രിച്ചിരുന്ന അമേരിക്ക ഇന്ന് കൊറോണക്ക് മുൻപിൽ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുന്നു ഏറ്റവും പുതിയ കണക്കു അനുസരിച്ചു അമേരിക്കയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തിനു മുകളിൽ കഴിഞ്ഞു
മരണ സംഘ്യ 20000 ന് മുകളിലായി ഇറ്റലിയെയും കടത്തി വെട്ടുന്നു,ഇസ്രയേലിലും സ്ഥിതി മോശമല്ല സൈനികരിലും കൊറോണ സ്ഥിതീകരിച്ചു പ്രതിരോധ മേഖല തകർന്നടിഞ്ഞു പതിനായിരത്തിൽ പരം ആളുകൾക്ക് അവിടെ രോഗ വ്യാപനം ഉണ്ടായി നൂറ്റിമൂന്നു പേർ അവിടെ മരണപ്പെട്ടു എല്ലാ നഗരങ്ങളും അടഞ്ഞു കിടക്കുന്നു അവരുടെ മുഖ്യ വരുമാന സ്രോദസ്സായ ആയുധ കച്ചവടം പാടെ തകർന്നു
ആയുധ കച്ചവടത്തിലൂടെ രാജ്യത്തെ മുന്നോട്ട് കൊണ്ട് പോയിരുന്ന അമേരിക്കക്കും ഇസ്രായേലിനും കനത്ത തിരിച്ചടിയാണ് ഈ കൊറോണ നൽകിയത് ഇത് ഒരു പുനർ വിചിന്തനത്തിന്റെ നാളുകളാണ് തങ്ങളുടെ ആയുധ ശേഷി കൊണ്ട് ലോക രാജ്യങ്ങളെ പേടിപ്പിച്ചു നിർത്തിയിരുന്ന അമേരിക്കക്കും ഇസ്രയേലിനും ഒരു പാഠമാണ് ഈ വൈറസ് വ്യാപനം