ക്വാറന്റൈൻ എന്ന ആശയം ആദ്യമായി ലോകത്തു നടപ്പിലാക്കിയത് ഒരു മുസ്ലിം ശാസ്ത്രജ്ഞനിൽ നിന്ന്

0
233

കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്ത് പടർന്നു പിടിക്കുമ്പോൾ ഏറ്റവും അതികം ചർച്ച ചെയ്യപ്പെടുന്നത് ക്വാറന്റൈൻ എന്ന വാക്കാണ് എന്നാൽ അത് ലോകത്തിന് സംഭാവന ചെയ്തത് ഒരു മുസ്ലിം ശാസ്ത്രജ്ഞനും പ്രശസ്ത ശാസ്ത്രജ്ഞനും ബഹുമുഖ ചിന്തകനുമായ ഇബ്നു സിന എന്ന എന്ന പേരിൽ അറിയപ്പെടുന്ന അബു അലി അൽ ഹുസൈൻ ഇബ്നു സിന എന്ന മുസ്ലിം പണ്ഡിതനിൽ നിന്നുമാണ് ഈ പദം ഉണ്ടായത് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് പാശ്ചാത്യ ലോകത്തു അബി സിന്ന എന്ന പേരിൽ ഈ മുസ്ലിം പണ്ഡിതൻ പ്രശസ്തനാണ്

ഭൗമ ശാസ്ത്രം ഗണിത ശാസ്ത്രം ജ്യോതി ശാസ്ത്രം എന്നിങ്ങനെ ഒട്ടനവധി ശാസ്ത്ര മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു നാല്പ്പത് ദിവസത്തിലൂടെ ആളുകൾ സ്വയം അകലം പാലിക്കുന്നതിലൂടെ മാത്രമേ ചെറിയ സൂക്ഷ്മാണുക്കളിലൂടെ പകരുന്ന പകർച്ച വ്യാധികളെ മറ്റുള്ളവരിലേക്ക് പടരുന്നതിനെ തടയാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി ഇദ്ദേഹം അവതരിപ്പിച്ച ഈ ഒരു ആശയം വെനീസിലെ വ്യാപാരികളുടെ സഹായത്തോടെ ഇറ്റലിയിലും യൂറോപ്പിലും എത്തി

പിന്നീട് ഇറ്റാലിയൻ ഭാക്ഷയിൽ നാൽപ്പത് എന്ന് അർഥമുള്ള ക്വാറന്റൈന അഥവാ ഇംഗ്ളീഷിൽ ക്വാറന്റൈൻ എന്ന് അവർ പേരിട്ടു വിളിച്ചു ഇങ്ങനെയാണ് ക്വാറന്റൈൻ എന്ന പദവും ആശയവും ലോകത്ത് ഉണ്ടാകുന്നത് അബു അലി സിന്ന,അബു സിന്ന എന്നിങ്ങനെയുള്ള പേരുകളിൽ ഈ മഹാ പണ്ഡിതൻ ലോകത്ത് അറിയപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here