രണ്ടര വയസ്സുകാരി കൃഷ്ണേന്ദുവിന്‌ മരുന്ന് ലഭിക്കാനുള്ള തടസ്സങ്ങൾ മാറുന്നു

0
321

രണ്ടര വയസ്സുകാരി കൃഷ്ണേന്ദുവിനു കേരളത്തിൽ ലഭിക്കാത്ത മരുന്ന് ദുബായിൽ നിന്ന് എത്തിച്ചു കെഎംസിസിയും നേതൃത്വം നൽകി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും കോട്ടയം ജില്ലയിലെ രാജേഷ് ശരണ്യ ദമ്പതികളുടെ രണ്ടര വയസ്സുകാരി കൃഷ്ണേന്ദുവിനു ട്യൂബറസ്‌ ലിറോസിസ് എന്ന അസുഖമാണ് ആ പൊന്നു മോൾക്ക് വേണ്ട മരുന്ന് കേരളത്തിൽ ഇല്ല മാതാപിതാക്കൾ സോഷ്യൽ മീഡിയകളിൽ വരെ മരുന്നിനെ കുറിച്ച് അന്വേഷിച്ചു പോസ്റ്റുകൾ ഇട്ടു ആർക്കും മരുന്ന് സംഘടിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ അവർ യൂത്ത് ലീഗിന്റെ സന്നദ്ധ പ്രവർത്തകരെ വിവരം അറിയിച്ചു

അവർ ഇന്ത്യയിലെ മറ്റ്‌ ഭാഗങ്ങളിൽ ഈ മരുന്നിനു വേണ്ടി അന്വേഷണം നടത്തി ഇന്ത്യയിൽ എവിടെയും കിട്ടാതെ വന്നപ്പോൾ അവർ അത് ദുബായ് കെഎംസിസിയെ അറിയിയിച്ചു ദുബായ് കെഎംസിസി ദുബായിൽ നിന്നും ഈ മരുന്ന് കണ്ടെത്തുകയും അത് നാട്ടിലേക്കു അയക്കാനുള്ള ഏർപ്പാട് ചെയ്യുകയും ചെയ്തു എന്നാൽ ആ മരുന്ന് നാട്ടിലേക്കു എത്തിക്കുവാൻ 50000 രൂപയുടെ ചിലവ് വരും എന്ന് അറിഞ്ഞപ്പോൾ രാജേഷ് ശരണ്യ ദമ്പതികൾ വീണ്ടും വിഷമത്തിലായി എന്നാൽ ഈ വിവരം അറിഞ്ഞ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രശ്നത്തിൽ ഇടപ്പെട്ടു

പിവി അബ്ദുൽ വഹാബിന്റെ മോൻ ആ പൈസ കെട്ടി വെക്കുകയും ആ മരുന്ന് ഇന്ത്യയിലേക്ക് എത്തിക്കുകയുമാണ് ചെയ്തത് ജനസേവനത്തിന്റെ നിസ്വാർത്ഥ സമീപനമാണ് കെഎംസിസി നടത്തിയത് മലയാളികളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന കെഎംസിസിയുടെ പ്രവർത്തനങ്ങൾക്കു എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here