പ്രവാസികളെ ആദ്യം തിരികെ എത്തിക്കുന്നത് യുഎഇ ഇൽ നിന്ന്

0
6735

കൊറോണ ഏറ്റവും കൂടതൽ പ്രതിസന്ധിയിൽ ആക്കിയ പ്രവാസികൾക്ക് മനസ്സ് നിറഞ്ഞു സന്തോഷിക്കാനുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്,ആദ്യമായി യുഎഇ നിന്നുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കും അതിനു ശേഷം ഘട്ടം ഘട്ടമായി മറ്റുള്ള പ്രവാസികളെയും നാട്ടിലെത്തിക്കും എന്നുള്ള ഏറ്റവും സന്തോഷകരമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത് ആവശ്യമെങ്കിൽ കപ്പലുകളും ഉപയോഗിച്ച് പ്രവാസികളെ സ്വദേശത്തേക്കു മടക്കി കൊണ്ട് വരും,ശക്തമായ പ്രതിഷേധങ്ങൾക്കു ഒടുവിലാണ് കേന്ദ്ര സർക്കാർ നിലപാട് മാറ്റുന്നത്

ജോലിയും ശമ്പളവും ഇല്ലാതെ ലേബർ ക്യാമ്പുകളിൽ വല്ലാത്ത പ്രയാസത്തിലൂടെ കഴിയുന്നവരാണ് പ്രവാസികൾ,കൊറോണ ഗൾഫ് രാജ്യങ്ങളിൽ പടരുമ്പോൾ അത് കൂടതലും പ്രവാസികളായ ഇന്ത്യക്കാരെ ആണ് എന്നത് വല്ലാത്ത ഞെട്ടലാണ് ഉളവാക്കിയിരുന്നത് കേരളം ആദ്യമേ ആവശ്യപ്പെട്ടിരുന്ന കാര്യമാണ് പ്രവാസികളുടെ മടക്കി കൊണ്ട് വരുന്നതിനെ കുറിച്ച്,മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രി അമിത്ഷാക് കത്തും അയച്ചിരുന്നു എന്നാൽ ഇന്ത്യയിൽ ലോക് ഡൌൺ നടക്കുന്നതിനാൽ എവിടെ താമസിക്കുന്നുവോ അവിടെ തന്നെ തുടരണം എന്നായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം

എന്നാൽ പാകിസ്ഥാൻ പോലും തങ്ങളുടെ പൗരന്മാരെ മടക്കി കൊണ്ട് പോകുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ പ്രവാസി ഇന്ത്യക്കാരിൽ കൊറോണ പടർന്നു പിടിക്കുമ്പോഴും കേന്ദ്ര സർക്കാർ നടത്തിയിരുന്ന മൗനം വലിയ പ്രതിഷേധങ്ങൾക്കു ഇട വരുത്തിയിരുന്നു എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ തന്നെ സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകി കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ട് വരാൻ സജ്ജമാകാൻ ആയിരുന്നു കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നൽകിയ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here