പദ്മരാജനെ രക്ഷിച്ചെടുക്കാൻ പോലീസ് നടത്തിയ കളികളുടെ കൂടതൽ വിവരങ്ങൾ ബന്ധു പറയുന്നു

0

മോളേ ഉപദ്രവിച്ചത് പള്ളിയിലെ മുസ്ല്യാരാണോ അതോ മോളുടെ മാമനാണോ?പപ്പൻ മാഷ് അല്ലാലോ മോളേ ഉപദ്രവിച്ചത്,കേസ്സ് അട്ടിമറിക്കാൻ നടന്ന സംഭവത്തിന്റെ കൂടതൽ വിവരങ്ങൾ ബന്ധു വെളിപ്പെടുത്തുന്നു കേരളത്തിന്റെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ സ്കൂളിലെ അദ്ധ്യാപകൻ തന്നെ ക്രൂരമായി പീഡിപ്പിച്ച കാര്യം,എന്നാൽ കഴിഞ്ഞ മാസം അതായത് മാർച്ച്‌ 16നു നൽകിയ കേസ്സ് 17നു എഫ്‌ഐആർ ഇട്ടു ഒരു മാസം കഴിഞ്ഞാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്,അതിനു പോലീസ് പറഞ്ഞ കാരണം ഏവരെയും അത്ഭുതപ്പെടുത്തും

കേസ്സ് കൊടുത്താൽ ഉടനെ അറസ്റ്റ് ചെയ്യാൻ കഴിയുമോ ഇതിനൊരു നടപടി ക്രമങ്ങൾ ഒക്കെ ഉണ്ട് തെളിവുകൾ ശേഖരിക്കണം പ്രതിയെ കണ്ടെത്തണം ഒരു കുട്ടിയെ പീഡിപ്പിച്ച പോക്സോ നിയമപ്രകാരമുള്ള ഒരു കേസ്സിനെ കുറിച്ചുള്ള പോലീസിന്റെ ഈ ഭക്ഷ്യം തന്നെ മതി കേസ്സ് ആർക്കൊക്കെയോ വേണ്ടി അട്ടിമറിക്കാൻ ശ്രമിച്ചു എന്നത്,പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയ സ്ഥലത്തെ ഡോക്ടർ പറഞ്ഞത് ബ്രൂട്ടൽ അറ്റാക്ക് എന്ന് മോളുടെ മൊഴി എടുത്ത മജിസ്‌ട്രേറ്റ് പറഞ്ഞത് ബ്രൂട്ടൽ അറ്റാക്ക് എന്ന് ഇങ്ങനെ പറഞ്ഞ ഒരു കേസിലാണ് പോലീസിന്റെ മെല്ലെപ്പോക്ക് നയം

കേസ്സ് കൊടുത്തത് മുതൽ പോലീസിന്റെ നടപടികളെ കുറിച്ചും ഒരു മാസമായി പോലീസിന്റെ മൂക്കിന്റെ തുമ്പത് ഉണ്ടായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാതിരുന്നതിനെ കുറിച്ചും ബന്ധു പറയുന്നത് ഞെട്ടലോടെ മാത്രമേ നമുക്ക് കേട്ടു നിൽക്കാൻ കഴിയൂ

LEAVE A REPLY

Please enter your comment!
Please enter your name here