റെംഡെസിവർ കൊറോണക്കുള്ള അത്ഭുത മരുന്നോ

0
1967

കൊറോണ എന്ന മഹാമാരി ലോകത്തിന് ഭീക്ഷണിയായി സംഹാര താണ്ഡവം തുടരുമ്പോൾ ലോകത്തിന് ആശ്വാസമായി പുതിയ വാർത്ത വരുന്നു,അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസിയും സിഎൻഎന്നും റിപ്പോർട്ട് ചെയ്യുന്ന വാർത്ത ആശ്വാസമേകുന്നതതാണ് കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിക്കുമ്പോൾ അതിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നതാണ് അതിന്റ ഭീകരത വർധിപ്പിക്കുന്നത് കൊറോണ ബാധിതരായ രോഗികളിൽ പരീക്ഷാ അടിസ്ഥാനത്തിൽ പരീക്ഷിച്ച ഒരു മരുന്ന് കൊറോണ രോഗം പെട്ടന്ന് ഭേദമാകാൻ കാരണമാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്

റെംഡെസിവർ എന്ന മരുന്നാണ് മൃഗങ്ങളിൽ പരീക്ഷിച്ചതിനു ശേഷം മനുഷ്യരിൽ പരീക്ഷണം നടത്തിയത് ശ്വാസകോശ രോഗം മൂർച്ഛിച്ചു നിന്ന രോഗികൾക്ക് ഈ മരുന്ന് നൽകി ഒരാഴ്ച്ച പിന്നിട്ടപ്പോൾ തന്നെ അവരുടെ രോഗം മാറി ആശുപത്രിയിൽ നിന്നും വിടാൻ കാരണമായി എന്നാണ് ഈ മരുന്നിനെ കുറിച്ച് പരീക്ഷണം നടത്തിയ ഡോക്ട്ടർമാർ പറയുന്നത് ഈ വാർത്ത സിഎൻഎൻ ഉം ബിബിസിയും റിപ്പോർട്ട് ചെയ്തിരുന്നു ഒരുപാട് രോഗികളെ പരീക്ഷിച്ചതിൽ നിന്നും രണ്ട് രോഗികൾക്ക് മാത്രമാണ് ഈ മരുന്ന് വിപരീത ഫലം ഉണ്ടാക്കിയത്

അതീവ ഗുരുതരമായ ശ്വാസകോശ രോഗങ്ങളാൽ ബുദ്ധിമുട്ടിയ പലർക്കും ഈ മരുന്ന് പെട്ടന്ന് ഫലം ചെയ്യുകയും വളരെ പെട്ടന്ന് അവർ പഴയ നിലയിലേക്ക് മടങ്ങാൻ സഹായിക്കുകയും ചെയ്തു എന്നതാണ് ഈ മരുന്നിനെ മറ്റുള്ള മരുന്നുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here