വർഗീയ വിദ്വേഷം ഈ മണ്ണിൽ നിന്നും വേണ്ട, പിഴയും ജയിലും നാട് കടത്തലും ഉണ്ടാകും

0
4874

രാജകുടുംബം ഇന്ത്യക്കാരുമായി വളരെയേറെ സൗഹൃദത്തിലാണ്. എന്നാല്‍ നിങ്ങളുടെ ധാര്‍ഷ്ട്യവും അപമര്യാദയും അംഗീകരിക്കാന്‍ പറ്റില്ല. എല്ലാ തൊഴിലാളികളും ഇവിടെ കൂലിക്കാണ് പണിയെടുക്കുന്നത്. ആരും വെറുതെ പണിയെടുക്കുന്നില്ല. നിങ്ങളിവിടെ നിന്ന് ഭക്ഷണത്തിനുള്ള വകയൊരുക്കിക്കൊള്ളുക. പക്ഷേ നിങ്ങളുടെ ധിക്കാരവും നിന്ദയും ഒരു വിധത്തിലും അംഗീകരിക്കുമെന്ന് കരുതരുത്’

കോവിഡ് പടരുന്ന സാഹചര്യത്തിൽ തബ്‌ലീഗ്‌ ഉൾപ്പെടെയുള്ള ഇസ്‌ലാമിക വിശ്വാസികൾക്കെതിരെ വിദ്വേഷ- അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത് വ്യാപകമായതോടെ മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം.

യുഎഇ രാജകുമാരി ഹെന്ദ് അൽ ഖാസിമിയാണ് ഇക്കാര്യത്തിൽ ഭരണകൂട നിലപാട് അറിയിച്ച് രം​ഗത്തെത്തിയത്. സൗരഭ് ഉപാധ്യായ് എന്ന സംഘപരിവാർ പ്രവർത്തകന്റെ ഇസ്‌ലാം വിരുദ്ധ പോസ്റ്റുകൾ പങ്കുവച്ചുകൊണ്ടായിരുന്നു ഇത്തരക്കാർക്കെതിരെ കർശന നടപടികളെടുക്കുമെന്ന് രാജകുമാരി ട്വിറ്ററിലൂടെ അറിയിച്ചത്.

തബ്‌ലീഗ്‌ ജമാഅത്തിന്റെ ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തോടനുബന്ധിച്ച് നിരവധി ട്വീറ്റുകളാണ് ഇയാൾ മുസ്‌ലിംകൾക്കെതിരെ ട്വീറ്റ് ചെയ്തത്.

‘സമാധാന മതക്കാരും തുപ്പലും തമ്മിലെന്താണ് ബന്ധം? 2020ൽ പുതിയ തരം ജിഹാദ് നടത്തുകയാണോ?’ എന്നാണ് സൗരഭ് ഉപാധ്യായയുടെ ട്വീറ്റുകളിലൊന്ന്.

ആളുകൾക്കു മേൽ തുപ്പിയിട്ട് തബ്‌ലീഗ്‌ ജമാഅത്തുകാർ കോവിഡ് പരത്താൻ ശ്രമിക്കുകയാണ് എന്ന വിദ്വേഷ പ്രചരണം ഇന്ത്യയിലും പുറത്തുമുള്ള സംഘപരിവാർ കേന്ദ്രങ്ങൾ നടത്തിവരികയാണ്.

റാഡിക്കൽ ഇസ്‌ലാമിക ഭീകരവാദികൾ’ എന്നും ഇയാൾ തബ്‌ലീഗ്‌ ജമാഅത്തുകാരെ വിളിച്ചിരുന്നു. ‘ദുബയ് പോലുള്ള ന​ഗരങ്ങൾ ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ത്യക്കാർ പടുത്തുയർത്തിയതു കൊണ്ടാണ് പശ്ചിമേഷ്യ ഇന്നത്തെ സ്ഥിതിയിലെത്തിയതെന്നും എന്നിട്ടാണ് ഈ മേഖലയിൽ ഹിന്ദുക്കളെ വേട്ടയാടുന്നതെന്നും’ ഇയാൾ ആരോപിച്ചിരുന്നു.

പോസ്റ്റുകൾ വിവാദമായതോടെ തന്റെ ട്വിറ്റർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് തടിയൂരാൻ ഇയാൾ ശ്രമിച്ചു. എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചാണ് രാജകുടുംബാം​ഗം രൂക്ഷ പ്രതികരണവുമായി രം​ഗത്തെത്തിയത്. ‘പരസ്യമായി വംശീയവും വിവേചനപരവുമായ പരാമർശങ്ങൾ നടത്തുന്നവരെ പിഴയീടാക്കി നാടുകടത്തു’മെന്ന് ഹെന്ദ് അൽ ഖാസിമി വ്യക്തമാക്കി.

യുഎഇ രാജകുമാരിയെ കൂടാതെ, സൗദി പണ്ഡിതനായ ആബിദി സഹ്റാനിയും വംശീയവാദികൾക്കെതിരെ രം​ഗത്തുവന്നു. ‘അക്രമണോത്സുക മനസുള്ള ഹിന്ദുക്കൾ വിദ്വേഷവും വെറുപ്പും പരത്തുകയാണ്. ഇത്തരക്കാർ മുസ്‌ലിംകൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയാണെന്നും എത്രയും വേ​ഗം ഇവരെ ​ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണ’മെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

‘ഗൾഫ് രാജ്യങ്ങളിൽ നിരവധി ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. ഇവരിൽ കോവിഡ് ബാധിച്ചവരെ സൗജന്യമായി ചികിത്സിക്കുകയും ചെയ്യുന്നു. ഇതേ സമയം, മതത്തിന്റെ പേരിൽ ഇന്ത്യയിലെ ഫാസിസ്റ്റ് പ്രധാനമന്ത്രിയായ നരേന്ദ്രമോദിയും ഹിന്ദുത്വ ഭീകര സംഘടനകളും അവരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയും മുസ്‌ലിംകൾക്കെതിരെ അതിക്രമങ്ങൾ നടത്തുകയുമാണെന്നും’ മറ്റൊരു ട്വീറ്റിൽ ആബിദി സഹ്റാനി പറ‍ഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ വന്നു നല്ല ജോലിയും തരക്കേടില്ലാത്ത ശമ്പളവും വാങ്ങി കുടുംബത്തിലേക്ക് അയച്ചു കുടുംബം നല്ല നിലയിലേക്ക് എത്തുമ്പോൾ മനസ്സിൽ വർഗീയത തലപൊക്കുന്ന എല്ലാ സംഘപരിവാർ കാർക്കുമുള്ള മുന്നറിയിപ്പാണ്,ഉള്ളത് നഷ്ടപ്പെട്ടു ജയിലിലേക്ക് പോകേണ്ടി വന്നാൽ ലൈക്കും ഷെയറും കമന്റും തന്ന ഒരാളും നിങ്ങളെ സഹായിക്കാൻ കാണില്ല എന്ന് മറക്കാതിരിക്കുക,ഗൾഫ് രാജ്യങ്ങളിലെ ഒരു പൗരന്മാരും നിങ്ങളെ മതത്തിന്റെ പേരിൽ മാറ്റി നിർത്തിയിട്ടില്ല,വിവേചനം കാണിച്ചിട്ടില്ല മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും അവരുടെ കാഴ്ചപ്പാടിൽ ഹിന്ദികൾ മാത്രമാണ്,

നഷ്ടപ്പെടാൻ നിങ്ങൾക്ക് മാത്രമാണ് അത് മറക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലതു കൂടെ നിങ്ങളുടെ കുടുംബത്തിനും

LEAVE A REPLY

Please enter your comment!
Please enter your name here