അറബ് വംശജരെ അടച്ചാക്ഷേപിച്ചു ബിജെപി എംപി,വടി കൊടുത്ത് അടി വാങ്ങിച്ച പോലെയായി കാര്യങ്ങൾ

0
4556

ഇന്ത്യയുമായി എന്നും അടുത്ത ബന്ധമാണ് ഗൾഫ് നാടുകളും അവിടത്തെ ഭരണാധികാരികളും തമ്മിൽ ഉണ്ടായിരുന്നത് എന്നാൽ ഈ അടുത്ത കാലത്തു അതിനു കോട്ടം വരുന്ന പല കാര്യങ്ങളും ഇന്ത്യയുടെ ഭാഗത്തു നിന്നും ഇന്ത്യയിലെ കുറച്ചു വിഭാഗം ആൾക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്,ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ നില നിൽപ്പ് തന്നെ ഗൾഫ് രാഷ്ട്രങ്ങളുമായാണ് അത് ഇല്ലാതാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്,ഗൾഫ് രാഷ്ട്രങ്ങളെ കൊണ്ട് ലക്ഷക്കണക്കിന് കുടുംബങ്ങൾ ആണ് കഴിഞു പോകുന്നത്,ഇക്കൂട്ടർ അതെങ്കിലും ഒന്ന് ചിന്തിക്കാമായിരുന്നു,

അറബ് നാടുകളിൽ വന്നു അത്യാവശ്യം നല്ല ജോലിയും കരസ്ഥമാക്കി അഞ്ചക്കവും ആറക്കവും ശമ്പളവും വാങ്ങി ac റൂമിൽ കറങ്ങുന്ന കസേരയിൽ ഇരിക്കുന്നവർ പോലും മനസ്സിൽ കിടക്കുന്ന വർഗീയതയും ഇസ്ലാമോഫോബിയയും പുറത്ത് വരുമ്പോൾ നഷ്ടമാകുന്നത് ജോലി മാത്രമല്ല,പിഴയും കാരാഗ്രഹവും അവരെ കാത്തിരിക്കുന്നത്,ഈ അടുത്ത സമയത്തായി ഒന്നല്ല ഒരുപാട് വാർത്തകൾ നമ്മൾ കണ്ടു കഴിഞ്ഞു,എന്നിട്ടും കുറച്ചു അതികം ആളുകൾ പഠിച്ചില്ല,അതിനെതിരെ രാജ കുടുംബാംഗങ്ങൾ വരെ പ്രതികരിക്കേണ്ടി വന്നത് കാര്യത്തിന്റെ ഗൗരവം നമ്മെ ഓർമ്മപ്പെടുത്തുന്നു

ഏറ്റവും ഒടുവിലിതാ ഭരിക്കുന്ന പാർട്ടിയുടെ എംപി തന്നെ അറബ് സ്ത്രീകളെ ആക്ഷേപിച്ചു രംഗത്ത് വന്നത് ഗൾഫ് നാടുകളിൽ വളരെ ശക്തമായ പ്രതിഷേധത്തിലേക്കു കാര്യങ്ങൾ കൊണ്ട് എത്തിച്ചിരിക്കുന്നു,എംപിയുടെ നിലപാടിന് എതിരെ പ്രമുഖർ തന്നെ രംഗത്ത് വന്നിരിക്കുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here