നിങ്ങളുടെ വർഗീയ വിദ്വേഷം കൊണ്ട് പാവങ്ങളുടെ അന്നം മുട്ടിക്കരുത്

0
8118

നാടും വീടും ഉപേക്ഷിച്ചു അറബ് നാടുകളിൽ കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന നല്ലവരായ പ്രവാസികളുടെ അന്നം മുട്ടിക്കരുത്,ജീവിതം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന പ്രവാസികൾ നിങ്ങളുടെ വർഗീയത കാരണം അപഹാസ്യരാകുകയാണ്,ഗൾഫ് നാടുകളിൽ മതത്തിന്റെ പേരിൽ ഒരാൾക്കും ഇന്ന് വരെ ഒരു വിവേചനവും ഇല്ലായിരുന്നു ഇവിടെ ജോലി എടുക്കുന്ന ഇന്ത്യക്കാർ അവർ ഏതു മത വിഭാഗത്തിൽ പെട്ടവർ ആണെങ്കിലും അറബികൾക്ക് അവർ ഹിന്ദികൾ അഥവാ ഹിന്ദുസ്ഥാനികൾ മാത്രമാണ്,എന്നാൽ അടുത്ത സമയത്തു സംഘികളുടെ വർഗീയ വിദ്വേഷം നിറഞ്ഞ പല കാര്യങ്ങളും അറബ് ജനതക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായി കൊണ്ടിരിക്കുകയാണ്

ഇന്ത്യയിൽ നടക്കുന്ന പല കാര്യങ്ങളിലും അറബികൾ താല്പര്യം കാണിച്ചിരുന്നില്ല എന്നാൽ ഈ അടുത്ത കാലത്ത് ഇന്ത്യയിൽ നടന്ന പല സംഭവ വികാസങ്ങളും അറബ് മാധ്യമങ്ങളിൽ വളരെയധികം വാർത്ത ആക്കുകയും ചെയ്തിരുന്നു ഇന്ത്യയിലെ വർഗീയ വിദ്വേഷം നിറഞ്ഞ കാര്യങ്ങൾ അറബ് ലോകത്തു നല്ല രീതിയിൽ ജോലി ചെയ്യ്തു കൊണ്ടിരുന്ന കുറച്ചു ആളുകളെ സ്വധീനിക്കുകയും അവർ അറബ് സംസ്കാരത്തെ അപമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്തിരുന്നു അതിനു പലർക്കും നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്

ദേശീയ പൗരത്വ സമരങ്ങൾക്ക് ശേഷം ഡൽഹി കലാപവും അതിനു ശേഷം കൊറോണ എന്ന മഹാ മാരിക്ക് എതിരെ മുസ്ലിം മതവിഭാഗത്തിനു എതിരെയുള്ള വർഗീയ ചേരിതിരിവിന് ശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങളും ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനം കളങ്കപ്പെടുത്തുന്നതിന് കാരണമായി തീർന്നിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here