ഇന്ത്യക്കാരുമായി ഞങ്ങൾ നല്ല സൗഹൃദത്തിൽ ആണ് എന്നാൽ ഇപ്പോൾ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത പരാമർശങ്ങളാണ് ചില ഇന്ത്യക്കാരുടെ ഭാഗത്തു നിന്നും കേൾക്കേണ്ടി വരുന്നത് “യുഎഇ രാജകുമാരിയുടെ വാക്കുകൾ എന്ഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ആണ് രാജകുമാരിയുടെ ഈ വാക്കുകൾ
ഇന്ത്യയുമായുള്ള സൗഹൃദവും ബന്ധവും എടുത്തുപറഞ്ഞും സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നുള്ള വിദ്വേഷ പരാമര്‍ശങ്ങളില്‍ വീണ്ടും പ്രതിഷേധം അറിയിച്ചും യുഎഇ രാജകുമാരി ഹിന്ദ് അല്‍ ഖാസിമി. ഇന്ത്യയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിദ്വേഷ പ്രചരണവും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ഇസ്‌ലാമോഫോബിയ പടര്‍ത്തലും സംബന്ധിച്ച പ്രത്യേക വാര്‍ത്താ സെക്ഷനില്‍ പ്രതികരണം അറിയാന്‍ വിളിച്ചപ്പോള്‍ എന്‍ഡി ടിവിയോടാണ് രാജകുമാരി ഇതു സംബന്ധിച്ച പ്രതികരണം അറിയിച്ചത്.
ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ് ഞങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ചില ഇന്ത്യക്കാരില്‍ നിന്നും കേള്‍ക്കേണ്ടിവരുന്നത്. തന്റെ മതത്തിനെതിരെ വളരെ മോശപ്പെട്ട പരാമര്‍ശങ്ങളാണ് ചിലര്‍ നടത്തിയത്. കഴുത എന്നു പോലും വിളിച്ചവരുണ്ട്. ഇവിടെയുള്ള ഇന്ത്യക്കാരെല്ലാം തൊഴിലാളികളല്ല. പല കമ്പനികളുടേയും ഉയര്‍ന്ന തസ്തികകളില്‍ ഇന്ത്യക്കാരാണുള്ളത്. ഞങ്ങള്‍ അവരയോര്‍ത്ത് അഭിമാനിക്കുന്നു”.
യുഎഇയുമായി കയറ്റുമതി- ഇറക്കുമതി ഇടപാടുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയെ ഒരു മത്സരരാജ്യമായിട്ടല്ല ഞാന്‍ കാണുന്നത്. ഒരു കുടുംബമായിട്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യക്കാരില്‍ നിന്നും മോശം പരാമര്‍ശങ്ങളുണ്ടാവുന്നത് നാണക്കേടാണ’.
ഞാനിന്ന് ഗാന്ധിയുടെ ഒരു വാചകം ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു. ‘അതെ, ഞാനൊരു മുസ്ലിമാണ്, ഹിന്ദുവാണ്, ക്രിസ്ത്യാനിയാണ്, ജൂതനാണ്. നിങ്ങളെല്ലാം എന്താണോ അതൊക്കെയാണ്’ എന്നതായിരുന്നു അത്. ഇത്തരമൊരു ഗാന്ധിയുടെ നാട്ടുകാരിയിട്ടുകൂടി മോശം പരാമര്‍ശം നടത്തുന്നവര്‍ ഒരിക്കലും പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയല്ല എന്നെനിക്കറിയാം’എന്നായിരുന്നു രാജകുമാരിയുടെ പ്രതികരണം.
ഇതു കൂടാതെ,എനിക്ക് ഗാന്ധിയുടെ രാജ്യമായ ഇന്ത്യയെ അറിയാം.ഒരുപാട് അനുഭവിച്ചതാണ് ആ രാജ്യം. ലോകം മുഴുവന്‍ കൊറോണയുടെ കെടുതിയിലാണ്. പക്ഷേ വിദ്വേഷം ഉറപ്പായും അവസാനിപ്പിക്കണം. നമസ്‌തെ’എന്ന് രാജകുമാരി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാജകുമാരി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചരണത്തിനെതിരെ രംഗത്തുവന്നിരുന്നു. വിദ്വേഷ പ്രചാരകരില്‍ നിന്ന് പിഴയീടാക്കി നാടുകടത്തുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്.
സൗരഭ് ഉപാധ്യായ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഇസ്ലാം വിരുദ്ധ പോസ്റ്റുകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് രാജകുമാരി ട്വിറ്ററിലൂടെ അറിയിച്ചത്.രാജകുടുംബം ഇന്ത്യക്കാരുമായി വളരെയേറെ സൗഹൃദത്തിലാണ്. എന്നാല്‍ നിങ്ങളുടെ ധാര്‍ഷ്ട്യവും അപമര്യാദയും അംഗീകരിക്കാന്‍ പറ്റില്ല’എന്നും അവര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇവര്‍ക്കെതിരെ ഫേസ്ബുക്കില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണവും നടത്തിയിരുന്നു.