കൊറോണയുടെ പേരിലുള്ള രാഷ്ട്രീയ നാടകം നിർത്തൂ,കേന്ദ്രത്തോട് മമത

0

കൊറോണയും ചിലർക്ക് തങ്ങളുടെ അജണ്ട വളർത്തുക എന്നതാണ് ലക്ഷ്യം,കൊറോണയുടെ പേരിലുള്ള വൃത്തികെട്ട രാഷ്ട്രീയം നിർത്തു കേന്ദ്രത്തോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ബംഗാളിലേക്ക് കേന്ദ്ര സംഘത്തെ അയച്ച നടപടിയാണ് മമത ബാനർജിയെ ചൊടിപ്പിച്ചത്, ബംഗാളിനെക്കാളും രോഗവ്യാപ്തി കൂടിയ സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷ ഭാക്ഷയിൽ വിമര്ശിച്ചിരിക്കുകയാണ് മമത ബാനർജിയും ബംഗാളിൽ നിന്നുള്ള എംപിമാരും മഹാരാഷ്ട്ര പശ്ചിമ ബംഗാൾ രാജസ്ഥാൻ മദ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്

എന്നാൽ കേന്ദ്ര സംഘത്തിന്റെ സന്ദർശനം സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല എന്നും സംഘം സംസ്ഥാനത്തു എത്തി രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടാണ് സംസ്ഥാന സർക്കാർ അറിഞ്ഞത് എന്നും മമത ബാനർജി ആരോപിക്കുന്നു ശരിയായ നടപടി ക്രമങ്ങൾ പാലിച്ചാണ് എങ്കിൽ കേന്ദ്ര സർക്കാരുമായി സഹകരിക്കാൻ തയ്യാറാണ് എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു,കൊറോണയുടെ പേരിൽ രാഷ്ട്രീയമാണ് ഉദ്ദേശമെങ്കിൽ അതിനോട് സഹകരിക്കില്ല

കൊറോണയുടെ പേരിൽ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയത്തും കേന്ദ്ര സർക്കാരും ബിജെപിയും രാഷ്ട്രീയമാണ് കളിക്കുന്നത് തബ്ലീഗ് സമ്മേളനത്തിന്റെ പേരിൽ ഒരു വിഭാഗമാണ് ഇന്ത്യയിൽ കൊറോണ പടർത്തുന്നു എന്ന തരത്തിലുള്ള പ്രചാരണവും ഡൽഹിയിൽ പൗരത്വ പ്രക്ഷോഭകരെ കള്ള കേസുകളിൽ അറസ്സ് ചെയ്തതും കൊറോണയുടെ മറവിൽ ആയിരുന്നു എന്നത് നാം കണ്ടതാണ്,ആ രാഷ്‌ടീയത്തെയാണ് മമത ബാനർജിയും ഇപ്പോൾ എതിർക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here