കൊറോണ മൂലം പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ആശ്വാസമായി യുഎഇ തീരുമാനം

    0

    കോവിഡ് 19ന്റെ ഗൾഫ് നാടുകളിലെ വ്യാപനം ഒരുപാട് പ്രവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് തൊഴിലുകൾ നഷ്ടമായവർ വിസ പുതുക്കാൻ സാധിക്കാതെ വന്നവർ അവർക്കൊക്കെ ആശ്വാസമായി യുഎഇയുടെ ഏറ്റവും പുതിയ തീരുമാനം കൊറോണയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടമായ പ്രവാസികൾക്ക് വളരെ വലിയ ആശ്വാസമാണ് യുഎഇയുടെ ഈ തീരുമാനം ജോലി നഷ്ടമായവർക്കു ആറു മാസത്തെ വർക്ക് പെർമിറ്റ് നൽകുവാൻ ആണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം പ്രവാസികളായ ഒട്ടനവധി മലയാളികൾക്ക് ആശ്വാസമായിരിക്കും ഈ നടപടി

    കോവിഡ് പ്രതിസന്ധിക്ക് ശേഷം പഴയ സ്ഥാപനം വീണ്ടും ജോലി നൽകാൻ തയ്യാറാണ് എങ്കിൽ ആറു മാസത്തിനു ശേഷം ഇതേ സ്ഥാപനത്തിലേക്ക് മടങ്ങി പോകാം എന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു എണ്ണമറ്റ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടത് മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് മന്ത്രാലയത്തിന്റെ ഈ നടപടി ഏകപക്ഷീയമായി തൊഴിലാളികളെ പിരിച്ചു വിടാൻ പാടില്ല, തൊഴിലാളികൾക്കു നിലവിലെ സാഹചര്യത്തിൽ ആറു മാസത്തേക്ക് കൂടി വർക്ക്‌ പെർമിറ്റ് നൽകും ആറു മാസത്തിനു ശേഷം അവർക്കു അവരുടെ പഴയ സ്ഥാപനത്തിലേക്ക് ബേമമെങ്കിൽ ജോലിക്കായി വീണ്ടും പോകാം എന്നും മന്ത്രാലയം വ്യക്തമാക്കുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here