ദുബായ് രാജകുടുംബാംഗത്തിന്റ പേജിൽ സംഘപരിവാർ ആക്രമണം

0
7495

കുടുംബം പോറ്റാൻ ഗൾഫ് നാടുകളിൽ പണിയെടുക്കുന്ന സാധാരണക്കാരന്റെ അന്നം മുട്ടിക്കുന്ന പരിപാടിയാണ് രാജകുടുംബാംഗത്തിന്റെ ഫേസ്ബുക് പേജിലുള്ള ഈ സ്ത്രീ വിരുദ്ധ ആക്രമണം ഇന്ത്യയിൽ നടക്കുന്ന ഇസ്ലാമോഫോബിയ കാരണം ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ ഇന്ത്യ തല കുനിക്കുമ്പോൾ ആണ് സംഘപരിവാർ അനുകൂലികളുടെ ഈ സൈബർ ആക്രമണം ഇത് ബാധിക്കുക എല്ലാ പ്രവാസികളെയും ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല ഹിന്ദ് അൽ ഖാസിമിക്ക് എതിരെ സൈബർ ആക്രമണം തുടങ്ങിയതോടെ ഗൾഫ് രാജ്യത്തെ പ്രവാസികളും ആശങ്കയിലാണ്

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വംശജനായ സംഘപരിവാർ അനുഭാവിയായ സൗരവ് ഉപാദ്ധ്യാ ട്വീറ്റ് ചെയ്ത ഇസ്‌ലാം വിരുദ്ധതക്ക് എതിരെ രാജകുടുംബാംഗം ആയ ഹിന്ദ് അൽ ഖാസിമി രംഗത്ത് വന്നത്‌ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെടുത്തി മുസ്ലിം വിഭാഗത്തെ ഒന്നടങ്കം ആക്ഷേപിച്ച പോസ്റ്റുകൾ ആണ് സൗരവ് ട്വീറ്റ് ചെയ്തത് മാത്രമല്ല വൈറസ് പരത്തുന്നതിനു വേണ്ടി മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നു എന്ന വാദവും ഇയാൾ പ്രചരിപ്പിച്ചിരുന്നു ഈ ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടും പ്രചരിപ്പിച്ചു കൊണ്ടാണ് ഹെന്ന അൽ ഖാസിമി ശക്തമായ മുന്നറിയിപ്പ് നൽകിയത്

ഇന്ത്യക്കാരുമായി അറബ് നാട്ടിലെ ഭരണാധികാരികൾക്ക് നല്ല ബന്ധമാണ് ഉള്ളത് നിങ്ങൾ ഇവിടെ വന്നു പണിയെടുത്തു അതിന്റെ വിഹിതം വാങ്ങി കുടുംബം പോറ്റി കൊള്ളു എന്നാൽ ഇസ്‌ലാം വിരുദ്ധതയും വംശീയ അധിക്ഷേപവും നടത്തുന്നവർക്ക് വലിയ പിഴ കൊടുക്കേണ്ടി വരും നാട് കടത്തലും ഉണ്ടാകും സൗരവ് ഉപാധ്യായെ പോലുള്ളവർക്ക് ശ്കതമായ മുന്നറിയിപ്പാണ് രാജകുമാരി നൽകിയത് അതിൽ പ്രകോപിതർ ആയവരാണ് രാജകുമാരിയുടെ ഫേസ്ബുക് പേജിൽ സൈബർ ആക്രമണം നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here