പുണ്യങ്ങളുടെ പൂക്കാലമാണ് വിശുദ്ധ റമളാൻ,വിജയികളാകുവാൻ ഇതാ മഹത്തായ വഴികൾ

0
823

പുണ്യങ്ങളുടെ പൂക്കാലമായ റമളാൻ ആഗതമാകുന്നു ഒരുപാട് പ്രതിഫലങ്ങൾ നേടിയെടുക്കാൻ ഇന്നത്തെ രാത്രിക്കു നമുക്ക് കഴിയും അത് നമ്മൾ നഷ്ടപ്പെടുത്തരുത് മാസങ്ങളുടെ നേതാവാണ് റമളാൻ,റജബ് അല്ലാഹുവിന്റെ മാസവും ശഅബാൻ മുഹമ്മദ്‌ നബി (സ)തങ്ങളുടെ മാസവും റമളാൻ ഉമ്മത്തിന്റെ മാസവുമാണ് റമളാനിലാണ് ആയിരം രാവുകളേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്ർ ഉള്ളത് ലൈലത്തുൽ ഖദ്ർ അവസാന പത്തിലാണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതരും പറഞ്ഞിട്ടുള്ളത്,സാദാരണ ദിവസങ്ങളിലെ ഇബാദത്തുകളെക്കാൾ റമളാനിൽ പത്തിരട്ടി പ്രതിഫലമാണ് നമ്മുടെ ഓരോ ഇബാദത്തുകൾക്കും അല്ലാഹു നൽകുന്നത്

റമളാൻ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ദിവസം ആരംഭിക്കാൻ ആണ് സാധ്യത കൂടതൽ അങ്ങനെ ആണ് എങ്കിൽ ഇന്നത്തെ രാവിന് വല്ലാത്ത മഹത്വം ഉണ്ട് അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പറഞ്ഞത് റമളാനിലെ ആദ്യത്തെ രാവ് വല്ലാത്ത ശ്രേഷ്ഠത ഉള്ള രാവാണ് ആ രാവിൽ ഖുർആൻ പാരായണം അതികരിപ്പിക്കുക ദിഖ്‌റുകളും നിസ്കാരവും കൊണ്ട് ധന്യമാക്കുക പാപ മോചനത്തിനും നരകത്തിൽ മോചനത്തിനും അത് നമ്മളെ സഹായിക്കും പരിശുദ്ധ റമളാന്റെ പവിത്രത ഉൾക്കൊണ്ട് ഇബാദത്തുകൾ കൊണ്ട് ധന്യമാക്കാൻ അല്ലാഹു നാം ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ പരിശുദ്ധ റമളൻ കൊണ്ട് വിജയികളാകുന്നവരിൽ അല്ലാഹു നാം ഓരോരുത്തരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here