ഗൾഫിൽ നിന്നും പ്രവാസികളെ മടക്കി കൊണ്ട് വരില്ല,എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ മെയ് മുപ്പത് വരെ റദ്ദ് ചെയ്തു കൊറോണ ഭീതിയിലായ പ്രവാസികളെ മടക്കി കൊണ്ട് വരണം എന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടയിൽ മേയ് മുപ്പത് വരെ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ റദ്ദ് ചെയ്തു എയർ ഇന്ത്യ,
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും നിരവധി രാജ്യങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ തങ്ങളുടെ പൗരന്മാരെ അവരുടെ നാട്ടിലേക്ക് കൊണ്ട് പോയി കൊണ്ടിരിക്കുമ്പോൾ ആണ് പ്രവാസികളോട് കേന്ദ്ര സർക്കാരും എയർ ഇന്ത്യയും ഈ അവഗണന നടത്തുന്നത്, കോവിഡ് 19 പൊട്ടി പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിന്നും എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ അവിടെ കുടുങ്ങി പോയവരെ തിരികെ കൊണ്ട് വന്നിരുന്നത് നാം ഓർക്കുക ,എന്നാൽ ഇന്ന് പ്രവാസികളോട് മുഖം തിരിഞ്ഞു നിൽക്കുകയാണ് എയർ ഇന്ത്യയും കേന്ദ്ര സർക്കാരും ചെയ്യുന്നത്
എയർ ഇന്ത്യയുടെ ഈ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധം നിൽക്കുമ്പോഴാണ് എയർ ഇന്ത്യക്ക് ഒരു പ്രവാസി സഹോദരൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്,ആ സഹോദരന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ആയ്ക്കോട്ടേ… ഞമ്മളെ കൊണ്ടോയിട്ട് ഇങ്ങള് കുടുങ്ങേണ്ട.ഇങ്ങളൊക്കെ സേഫ് ആയിട്ടിരിക്ക്
ഇങ്ങളൊക്കെ സേഫ് ആയി ഇരിക്കാൻ ആണല്ലോ ഞമ്മളോക്കെ ഇവിടെ വരേണ്ടി വന്നത്…
പടച്ചോൻ വിചാരിച്ചലെ ഞങ്ങൾക്ക് വല്ലതും പറ്റൂ…
ഇങ്ങള് കൊണ്ടോയില്ലന്ന് വിചാരിച് ഞങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല.. പിന്നെ ഇവിടെ കൊറേ വിസിറ്റിങ്ങിൽ വന്നവരും പ്രായമായവരും ഗർഭിണികളും ഒക്കെ ഉണ്ട് …
കൊറോണഅല്ലാത്ത രോഗമുള്ളവരും ഉണ്ട്… അവരെയെങ്കിലും കൊണ്ട് പോകാൻ സന്മനസ്സ് കാണിക്കണം.ഇപ്പൊ ഇങ്ങള് കാണിക്കുന്ന ഈ കന്നം തിരിവിന് മറുപടി ഞമ്മൾ തരും പടച്ചോന്റെ കരുണ കൊണ്ട് കൊറോണ ഏൽക്കാതെ ഞങ്ങൾ ഒക്കെ ബാക്കിയാവുകയാണെങ്കിൽ,,
ഒന്ന് ഇരുട്ടി വെളുത്താലൊന്നും ലോകം അവസാനികൂല..മന്സമ്മാരെ
ഓരോ പ്രവാസിയുടെയും നൊമ്പരവും അമർഷവുമാണ് ആ വാക്കുകളിൽ ഉള്ളത് പ്രവാസികളുടെ സഹായം കിട്ടാത്ത ആരാണ് ഏതു കാര്യമാണ്, നമ്മുടെ നാട്ടിൽ ഉള്ളത് ഇന്ന് ആരൊക്കെ പ്രവാസികളെ അവഗണിക്കുന്നുവോ അവരൊയൊക്കെ കൊറോണ കഴിഞ്ഞാൽ ജീവനോടെ ഉണ്ടങ്കിൽ തിരിച്ചു അവഗണിക്കാനും ബഹിഷ്കരിക്കാനും നാം പ്രവാസികൾ മറക്കരുത് എന്ന ഓർമ്മപ്പെടുത്തൽ മാത്രം