ഇന്ത്യൻ മുസ്ലീങ്ങൾ അറബികൾ അല്ല,പിന്നെ അവർ എങ്ങനെ നിങ്ങളുടെ സഹോദരങ്ങളാകും

0
23201

കൊറോണയുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രിതമായി മുസ്‌ലിങ്ങള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന പോസ്റ്റുകളുമായി നവ മാധ്യമങ്ങളിൽ കൂടി വലിയ രീതിയിൽ പ്രചാരണം നടത്തിയിരുന്നു, മുസ്ലിം കൊറോണ ജിഹാദ് എന്നായിരുന്നു അവർ അതിനിട്ട പേര്,

ലോകം മുഴുവൻ കൊറോണയെ പ്രതിരോധിക്കുമ്പോൾ കൊറോണയുടെ പേരിൽ ഇന്ത്യയിൽ നടക്കുന്നത് വംശീയ മത വിദ്വേഷമാണ്, അതിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു,അറബ് ഭരണാധികാരികളും മുസ്ലിം രാഷ്ട്രീയ നേതാക്കളും അതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു

അതിനെതിരെ ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ അറബ് സ്ത്രീകളെ മോശമായി പരാമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റ് വൻ വിവാദത്തിനു വഴി വെച്ചിരുന്നു അറബ് സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം.95ശതമാനം അറബി സ്ത്രീകള്‍ക്കും സ്‌നേഹം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ നൂറുവര്‍ഷത്തോളമായി സ്ത്രീകള്‍ പ്രസവിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ട്വീറ്റ്. എന്നാല്‍ ട്വീറ്റ് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ എം.പി ട്വീറ്റ് പിന്‍വലിച്ചിരുന്നു.അതിനെതിരെ ശക്തമായ പ്രതിഷേധമാണ് അറബ് ലോകത്ത് നിന്നും ഉയർന്നത്,പല പ്രമുഖരും ട്വിറ്ററിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കഴിഞ്ഞ ദിവസം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്‌ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.അതിനിടയിലാണ് സംഘപരിവാർ അനുകൂലിയായ കാര്‍സിനോ ജയ്‌നിക്ക് എന്ന സംഘപരിവാറുകാരന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി രംഗത്ത് വന്ന അറബ് പൗരന്‍ തലാല്‍ ബിന്‍ ഉസ്മാന്‍ അല്‍ഹംദാന്‍.

‘ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ അറബികളല്ല, പിന്നെ എങ്ങിനെയാണ് അവര്‍ നിങ്ങള്‍ക്ക് സഹോദരങ്ങളാകുന്നു എന്ന ചോദ്യത്തിനായിരുന്നു അല്‍ ഹംദാന്റെ മനോഹരമായ മറുപടി.

ഞങ്ങള്‍ക്ക് എല്ലാവരും സഹോദരന്മാരാണ് അതാണ് ഇസ്‌ലാമിന്റെ സൗന്ദര്യം. എല്ലാവരും സഹോദരന്മാരായ ഞങ്ങള്‍ക്ക് എല്ലാ മുസ്‌ലിംങ്ങളും സഹോദരന്മാരാണ്. അവിടെ അറബ് എന്നോ ഏഷ്യന്‍ എന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോയില്ലെന്നും അല്‍ ഹംദാന്‍ ട്വീറ്റ് ചെയ്തത്.വെറുപ്പും വിദ്വേഷവും അറബ് സംസ്കാരത്തിൽ ഇല്ല,അത് കൊണ്ട് തന്നെയാണ് അറബ് നാടുകളിൽ മുസ്ലിം മത വിഭാഗത്തേക്കാൾ കൂടതൽ മറ്റുള്ളവർ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നതും അവരെ അറബികൾ ബഹുമാനിക്കുന്നതും അഭിമാനത്തോടെ കാണുന്നതും,

കാരണം അവർ കാണുന്നത് ഇന്ത്യയെയും അവിടത്തെ ജനങ്ങളെയും ഒരു കുടുംബമായിട്ടാണ് ആ ചിന്താഗതിയെ മാറ്റാനാണ് ഒരു കൂട്ടർ അഹോരാത്രം വർഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുന്നതും

LEAVE A REPLY

Please enter your comment!
Please enter your name here