കൊറോണ വൈറസിന് അണുനാശിനി കുത്തിവെപ്പ്,നാണം കെട്ട് ഡൊണാൾഡ് ട്രംപ്

0
1167

കൊറോണ വൈറസ് അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന അമേരിക്ക,ഏറ്റവും കൂടതൽ പേർക്ക് വൈറസ് ബാധ സ്ഥിതീകരിക്കുകയും മരണ സംഘ്യ കുതിച്ചുയരുകയും ചെയുന്ന അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന് എന്ത് ചെയ്യണം എന്ന് അറിയാൻ കഴിയാത്ത അബസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നു കൊറോണ ഇറ്റലിയിൽ വ്യാപനം തുടങ്ങിയപ്പോൾ തന്നെ ലോകാരോഗ്യ സംഘടനകൾ ഉൾപ്പെടെ ഉള്ളവർ അമേരിക്കക്കു മുന്നറിയിപ്പ് നൽകിയതാണ് എന്നാൽ ആ മുന്നറിയിപ്പുകൾ മുഖവിലയ്ക്ക് എടുക്കുവാൻ അമേരിക്കൻ ഭരണ കൂടം തയ്യാറാകാത്തതിനാണ് ഇന്ന് ഈ വില നൽകി കൊണ്ടിരിക്കുന്നത്,

ലോകത്തെ മുഴുവൻ തങ്ങളുടെ കാൽക്കീഴിൽ എന്ന് അഹങ്കരിച്ചിരുന്ന അമേരിക്കക്കു ഇപ്പോൾ തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് കാണുന്നത് കൊറോണ വ്യാപനം തടയുവാൻ അണുനാശിനി കുത്തിവെച്ചാൽ മതിയെന്ന വിഢിത്തരം പറയുന്നതിലേക്കു ഒരു അമേരിക്കൻ പ്രസിഡന്റ് മാറി കഴിഞ്ഞു,കൊറോണ വൈറസിനെ ആദ്യം മുതൽക്കേ തന്നെ തെറ്റായ രീതിയിൽ സമീപിച്ച അമേരിക്കൻ പ്രസിഡന്റ് ഇപ്പോഴും ശരിയായ രീതിയിലേക്ക് വന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ പുറത്ത് വന്ന ഈ വാക്കുകൾ,ശരിയായ രീതിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ആദ്യം മുതൽക്കേ അമേരിക്ക സ്വീകരിച്ചിരുന്നു എങ്കിൽ ഇന്നത്തെ ഈ അവസ്ഥ അമേരിക്കക്കു വരില്ലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here