ബംഗാളികളെ പോലെ അറബികൾ ഇന്ത്യയിൽ പണിക്ക് വരും

0

ഗൾഫ് തകരും,ബംഗാളികളെ പോലെ അറബികൾ ജോലിക്കായി ഇന്ത്യയിലേക്ക് വരും ദിവാസ്വപ്നം കാണുന്നവരോട് ഒന്ന് പറയട്ടെ ഈ അടുത്ത് സോഷ്യൽ മീഡിയകളിൽ കൂടി ഒട്ടനവധി സംഘപരിവാർ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചയാണ് ഇത് ക്രൂഡോയിൽ പാടെ തകരും ആർക്കും വേണ്ടാത്ത സാധനമായി അത് മാറും അങ്ങനെ ഗൾഫ് തകർന്നടിയും അറബികൾ കൂട്ടത്തോടെ ജോലി എടുക്കാൻ ഇന്ത്യയിലേക്ക് വരും,എത്ര നല്ല നടക്കാത്ത സ്വപ്നം ഇന്ത്യയെ ഇന്നത്തെ ഇന്ത്യ ആകുന്നതിനു നിങ്ങൾ നൽകിയതിന്റെ പതിനായിരം മടങ്ങു പങ്കു ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ട് എന്ന കാര്യം നിങ്ങൾ മറക്കരുത്

താഴോട്ട് പോയ്കൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ് ഘടനയെ ഒരു പക്ഷെ പിടിച്ചു നിർത്തുന്നതിൽ ഏറ്റവും കൂടതൽ പങ്ക് വഹിച്ചത് ഗൾഫ് രാജ്യങ്ങളിൽ നിന്നും പണിയെടുത്തു മാസാമാസം നാട്ടിലേക്കു അയക്കുന്നു മില്യൺ കണക്കിന് ദിനാറുകൾ ആണ് എന്ന് നിങ്ങൾ മറന്നു പോകരുത് ലക്ഷക്കണക്കിന് പ്രവാസികൾ ഗൾഫ് രാജ്യത്തു ജോലി എടുക്കുന്നുണ്ട് അവരുടെ തൊഴിലിന്റെയും വിയർപ്പിന്റെയും അംശമാണ് ഇന്ന് കേരളത്തിൽ കാണുന്ന എല്ലാ പുരോഗതിയും ഗൾഫ് രാജ്യങ്ങൾ തളർന്നു കാണാൻ ആഗ്രഹിക്കുന്നവർ തന്നെ ഗൾഫ് രാജ്യത്ത് നിന്നും സമ്പാദിക്കുന്നവർ ആണ് എന്നതാണ് ഏറ്റവും വലിയ തമാശ

LEAVE A REPLY

Please enter your comment!
Please enter your name here