മിസ്റ്റർ അർണബ് നിങ്ങൾ ഭീരു എന്ന് വിളിച്ചു ആക്ഷേപിച്ച ആ സ്ത്രീയെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം

0
712

അർണബ് ഗോസ്വാമി,
ഇന്ത്യയിലെ ഏറ്റവും വലിയ ഭീരു എന്ന് നിങ്ങൾ വിളിച്ചു ആക്ഷേപിച്ച ആ സ്ത്രീയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?ഇല്ലങ്കിൽ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ എന്ത് തെറ്റാണ് അവർ ഈ രാജ്യത്തോട് ചെയ്തത് എന്ന് നിങ്ങൾ ഒന്ന് കൂടി ചിന്തിച്ചു നോക്കണം

സുധ മേനോൻ സോഷ്യൽ മീഡിയയിൽ എഴുതിയ ഈ വരികൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ് 1991 മേയ് 21ന് അർദ്ധ രാത്രി അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആർ വെങ്കിട്ടരാമൻ ഏർപ്പാട് ചെയ്ത എയർഫോഴ്സ് വിമാനത്തിൽ ആണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശ്രീ പെരുംപുത്തൂരിലേക്കു യാത്ര തിരിച്ചത് അവസാനമായി രാജീവ്‌ ഗാന്ധിയെ ഒരു നോക്ക് കാണുവാൻ പക്ഷെ പുലർച്ചെ 4.30ന് മദ്രാസിൽ എത്തിയ അവർക്കു കാണുവാൻ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല ഒന്നും..ബോംബേറിൽ പൊട്ടിത്തെറിച്ച ഭർത്താവിന്റെ ശരീര ഭാഗങ്ങൾ അടക്കം ചെയ്ത ഒരു പെട്ടി അല്ലാതെ ഒപ്പം രാജീവ്‌ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ആയ പ്രദീപ് ഗുപ്തയുടെയും ശരീര ഭാഗങ്ങൾ വേറെ ഒരു പെട്ടിയിലും അടക്കം ചെയ്തിരുന്നു തിരികെ മടങ്ങുമ്പോൾ ഒരു കൈ കൊണ്ട് മാല കോർക്കുകയും മറ്റേ കൈ കൊണ്ട് കണ്ണീർ തുടക്കുകയും ചെയ്തിരുന്നു

സ്വന്തം മകൾ ഹൃദയം തകർന്നു കരയുമ്പോൾ തൊട്ടടുത്ത് അനാഥയായി കിടന്നിരുന്ന പ്രദീപ് ഗുപ്തയുടെ പെട്ടിയിൽ ചാർത്താൻ വീണ്ടും മാല കോർക്കുകയായിരുന്നു സോണിയ ഗാന്ധി എന്ന ധീരയായ സ്ത്രീ അവർ എക്കാലത്തും അങ്ങനെ തന്നെ ആയിരുന്നു വിമര്ശനങ്ങൾക്കു നേരെയുള്ള പക്വമായ സമീപനം അവരെ എന്നും വേറിട്ടു നിർത്തി 2004 ഇൽ അധികാരം തൊട്ടടുത്തു എത്തിയിട്ടും ശാന്തമായി അവർ അതിനെ നിരസിച്ചു ഇന്ത്യയിൽ ഇത്രയും കാലം ജീവിച്ചിട്ടും സ്വന്തം ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും രാജ്യത്തിനു വേണ്ടി ജീവൻ നൽകിയിട്ടും ഏറ്റവും അരക്ഷിതമായ സ്വകാര്യ ജീവിതം നയിക്കേണ്ടി വന്നിട്ടും അവരെ തരാം കിട്ടുമ്പോഴൊക്കെ വിദേശിയും അധികാര മോഹിയുമായി ചിത്രീകരിച്ചു നാം സ്വയം സാഫല്യം അണിഞ്ഞു പൊതു പ്രവർത്തനത്തിൽ അന്ന് തൊട്ട് ഇന്നോളം വർഗീയമായ ചിന്തിക്കുകയോ ജനങ്ങൾക്കിടയിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കുകയോ ശ്രമിച്ചിട്ടില്ല

അവർ ഏറ്റവും ധീരയായ, അപൂർവ നന്മയുള്ള ഒരു സ്ത്രീ ആയതുകൊണ്ടാണ്, രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാൻ മുൻകൈ എടുത്തത്. അത്കൊണ്ടാണ് ആ അമ്മയുടെ മകൾക്ക് നളിനിയെ ജയിലിൽ പോയി നേരിട്ടു കാണാനും ഹൃദയത്തോട് ചേർത്തു പിടിക്കാനും കഴിഞ്ഞത്. സ്വന്തം ഭർത്താവിന്റെ ഘാതകരോട് ക്ഷമിച്ച ആ സോണിയ ഗാന്ധിയാണോ നിസ്സാരകാര്യത്തിന് നിങ്ങളെ ആക്രമിക്കാൻ ആളെ വിടുന്നത്! പ്രിയപ്പെട്ട ഗോസ്വാമി, നിങ്ങൾക്ക് അത് മനസ്സിലാകണമെങ്കിൽ മനുഷ്യ നന്മയിൽ അത്രമേൽ വിശ്വാസം വേണം. വെറുപ്പും, ഉന്മൂലനവും, തിരസ്കാരവും മതവെറിയും മാത്രം നിറഞ്ഞ മനസിന് ഒരിക്കലും മാനവികതയുടെയും, കരുണയുടെയും ആഴത്തിലുള്ള മൂല്യങ്ങൾ മനസിലാവില്ല. അതുകൊണ്ടാണ് വർത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയെ നിങ്ങൾ വെറും ഭീരുവായിഅടയാളപ്പെടുത്തുന്നത്. കാലം നിങ്ങളോട് സംസാരിച്ചുകൊള്ളും.
കാരണം,ചരിത്രം എവിടെയും തറഞ്ഞു
നിൽക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here