ബാങ്ക് വിളി തടഞ്ഞു ഡൽഹി പോലീസ് ശക്തമായ പ്രതിഷേധം

0
3289

നിസ്കാരത്തിന്റെ സമയം അറിയാൻ ബാങ്ക് വിളിക്കുന്നത് കൊണ്ട് എന്താണ് തെറ്റ് കൂട്ടമായി പള്ളിയിൽ നിസ്കരിക്കാൻ മാത്രമേ വിലക്കുള്ളൂ നമ്മളും വാർത്തകൾ കാണുന്നവരാണ് ബാങ്ക് വിളിക്കാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ ചോദ്യം ചെയ്ത് സ്ത്രീകൾ പോലീസുകാരോട് ചോദിച്ച വാക്കുകളാണ്,

ഇപ്പോൾ പുറത്ത് വന്ന വീഡിയോ വൻ വിവാദമാണ് ഉണ്ടാക്കിയിട്ടുള്ളത് വീഡിയോ വന്നതിന് പിന്നാലെ അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടിരിക്കുകയാണ് ഡൽഹി പോലീസ് റമളാൻ മാസത്തിൽ ബാങ്ക് വിളിക്കുന്നത് ഡൽഹി ലഫ് ഗവർണർ നിരോധിച്ചിട്ടുണ്ട് എന്നായിരുന്നു പ്രേംനഗർ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർ വന്നു പള്ളി ഇമാമാമിനോട് പറഞ്ഞത് ലഫ് ഗവർണർ ബാങ്ക് വിളി നിരോധിച്ചിട്ടുണ്ട് എന്ന് പോലീസ് കാർ പള്ളി ഇമാമിനോട് പറയുകയായിരുന്നു ഇത് കെട്ട സ്ത്രീകൾ അതിനെ ചോദ്യം ചെയ്ത്

വീഡിയോ പുറത്ത് വന്നു വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പോലീസ് രംഗത്ത് വന്നു ലോക്ടൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്നും ബാങ്ക് വിളിക്കുന്നതിൽ വിലക്കില്ല എന്നും വ്യക്തമാക്കിയാണ് ഡൽഹി പോലീസ് ട്വീറ്റ് ചെയ്തത് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് വന്നു ആരാധനയാലങ്ങളിൽ ആളുകൾ ഒരുമിച്ചു കൂടുന്നതിന് മാത്രമേ വിലക്കുള്ളൂ എന്നും ബാങ്ക് വിളിക്ക് വിലക്ക് ഇല്ല എന്നും അദ്ദേഹവും വ്യക്തമാക്കി

ഇതിനു പിന്നാലെയാണ് ഡൽഹി പോലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് ഡിസിപി തലത്തിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥൻ സംഭവത്തെ കുറിച്ച് അന്വേഷിക്കും വീഡിയോയിൽ ഉള്ള പൊലീസുകാരെ തിരിച്ചറിയാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നും ഡൽഹി പോലീസ് അറിയിച്ചു ഡൽഹി പോലീസിന്റെ ഈ നടപടി വലിയ വിവാദം ആയിരിക്കുകയാണ് ഡൽഹി കലാപത്തിൽ തന്നെ ഡൽഹി പോലീസിന്റെ വർഗീയ ചേരിതിരിവ് രാജ്യം മുഴുവൻ കണ്ടതാണ്,ഇപ്പോൾ ഇതാ പള്ളിയിൽ വന്നു ബാങ്ക് വിളി തടയുകയും ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here