പരിശുദ്ധ റമളാനിൽ സൂറത്ത് യാസീൻ പാരായണം ചെയ്‌താൽ ലഭിക്കുന്ന പ്രതിഫലം നിങ്ങൾക്ക് അറിയുമോ?

0
1307

ഖുർആൻ ഇറങ്ങിയ മാസമാണ് പരിശുദ്ധ റമളാൻ,ആ ഖുർആനിലെ ഏറ്റവും ശ്രേഷ്ഠമായ സൂറത്താണ് സൂറത്ത് യാസീൻ,സൂറത്ത് യാസീൻ റമളാനിൽ പാരായണം ചെയ്‌താൽ ലഭിക്കുന്ന പ്രതിഫലം അറിഞ്ഞാൽ നിങ്ങൾ അറിയാതെ ഈ സൂറത്ത് ദിവസവും നിത്യമായി പാരായണം ചെയ്യും,ഖൽബുൽ ഖുർആൻ എന്നാണ് വിശുദ്ധ ഖുർആനിലെ സൂറത്ത് യാസീന്റെ പേര് ഏതൊരു വസ്തുവിനും ഹൃദയം ഉണ്ട് ഖുർആനിന്റെ ഹൃദയമാണ് സൂറത്ത് യാസീൻ, സൂറത്ത് യാസീന് മഹത്തങ്ങൾ അനവധിയാണ് നാം നിത്യേന സൂറത്ത് യാസീൻ പാരായണം ചെയ്യാറും ഉണ്ട്,എന്നാൽ അനുഗ്രഹങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമളാനിൽ സൂറത്ത് യാസീൻ പാരായണം ചെയ്താൽ ലഭിക്കുന്ന പ്രതിഫലം നിങ്ങൾക്ക് അറിയുമോ

സൂറത്ത് യാസീൻ ആരെങ്കിലും രാത്രി പാരായണം ചെയ്താൽ പിറ്റേന്ന് പുലർച്ചെ അവൻ എഴുന്നേൽക്കുന്നത് പാപമോചനം നേടിയവനായിട്ടാണ് അല്ലാഹുവിന്റെ റസൂൽ (സ)തങ്ങളുടെ വാക്കുകകളാണ് ഇനി ആരെങ്കിലും പ്രഭാതത്തിൽ യാസീൻ ഓതിയാൽ അവനു ആ ദിവസത്തിലെ എല്ലാ കാര്യങ്ങളും അല്ലാഹു എളുപ്പമാക്കി കൊടുക്കും എന്ന് നബി (സ)തങ്ങൾ പറഞ്ഞതായി ഇബ്നു അബ്ബാസ് നിവേദനം ചെയ്ത ഹദീസിൽ നമുക്കു കാണുവാൻ സാധിക്കും,പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രതിഫലമാണ് സൂറത്ത് യാസീന് ഉള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here