പ്രവാസികൾ നാട്ടിലേക്കു മടങ്ങി എത്താനുള്ള വഴികൾ തെളിയുന്നു

0
1538

കൊറോണ കാലത്ത് നമ്മുടെ നാട്ടിലെ പ്രാർത്ഥനയും കാത്തിരിപ്പും പ്രവാസികൾക്കു വേണ്ടിയായിരുന്നു,പ്രാർഥനകൾ ഫലം കാണുന്നു പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാനുള്ള വഴി തെളിയുന്നു,ലോകം മുഴുവൻ ലോക്ഡൗണിലേക്ക് പോകുകയും പ്രവാസ ലോകത്തു കൊറോണ പടർന്നു പിടിക്കുകയും ചെയ്യ്തു കൊണ്ടിരുന്നപ്പോൾ ഏറ്റവും കൂടതൽ പ്രയാസം അനുഭവിച്ചത് പ്രവാസികളും അവരെ സ്നേഹിക്കുന്ന നന്മയുള്ള മനസ്സുകളും ആയിരുന്നു കേരളത്തിൽ ഇന്ന് കാണുന്ന എല്ലാത്തിനും പിന്നിൽ പ്രവാസികളുടെ ചോര നീരാക്കിയ വിയർപ്പിന്റെ അംശവും ചേർത്തായിരുന്നു എന്നത് വസ്തുതാപരമായ കാര്യമായിരുന്നു

പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു എന്ന വാർത്ത ഓരോ പ്രവാസിക്കും വളരെയധികം ആശ്വാസം ഏകുന്ന ഒന്നായിരുന്നു വിദേശകാര്യ മന്ത്രാലയം ഗൾഫിലും യൂറോപ്പിലും ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു പ്രവാസികളെ തിരികെ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യം സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ആശയ വിനിമയം നടത്തി കഴിഞ്ഞു ഇതിന്റെ അടിസ്ഥാനത്തിൽ കേരളം നോർക്ക വഴി രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു,നോർക്കയുടെ വെബ്‌സൈറ്റിൽ അതിനുള്ള നടപടികൾ അപ്ഡേറ്റ് ആയി കഴിഞ്ഞു,ആദ്യം പരിഗണന ലഭിക്കുന്നത് വിസിറ്റിംഗ് വിസയിൽ വന്നവർ,ഗർഭിണികൾ,രോഗികൾ എന്നിവർക്കാണ്

LEAVE A REPLY

Please enter your comment!
Please enter your name here