മുസ്ലിം വിദ്വേഷം രാജ്യത്തിനു അപകടം,കാരണങ്ങൾ എണ്ണി പറഞ്ഞു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ

0
3685

രാജ്യത്ത് വർധിച്ചു വരുന്ന ഇസ്ലാമോഫോബിയയും മുസ്ലിം വിദ്വേഷവും രാജ്യത്തിന് അപകടം എന്നും അതിന്റെ കാരണങ്ങൾ എണ്ണി പറഞ്ഞു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സംഘടന,101 മുൻ സിവിൽ ഉദ്യോഗസ്ഥർ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ് ഗവർണർമാർക്കും കത്തുകൾ എഴുതിയത് രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു മത വിഭാഗത്തെ കടന്ന് ആക്രമിച്ചു അതി ശക്തമായ വ്യാജ പ്രചാരണങ്ങൾ ആണ് രാജ്യത്ത് അരങ്ങേറിയത്

കോൺസെന്റ്യൂഷണൽ കണ്ടന്റ് ഗ്രൂപ്പ് എന്ന സംഘടനയിൽ പെട്ട 101 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ആണ് രാജ്യത്ത് ഭയാനകരമായ രീതിയിൽ വർധിച്ചു വരുന്ന ഇസ്‌ലാമോ ഫോബിയക്ക് എതിരെ രംഗത്ത് വന്നത്,ദേശീയ പൗരത്വ പ്രക്ഷോഭത്തിന്‌ പിന്നാലെ ഡൽഹി കലാപം നടക്കുകയും അതിനു ശേഷം മുസ്ലിം വിഭാഗത്തെ നവ മാധ്യമങ്ങളിൽ കൂടി ബഹിഷ്കരണവും വിദ്വേഷവും തുടങ്ങി നിരവധി പ്രചാരണങ്ങൾ ആയിരുന്നു നടന്നത്,തൊട്ട് പിന്നാലെ ഇന്ത്യയിൽ കൊറോണ വ്യപനം ഉണ്ടാകുകയും അത് മുസ്ലിം വിഭാഗമാണ് ഇന്ത്യയിൽ വ്യാപനം നടത്തുന്നത് എന്ന തരത്തിലും പ്രചരണം ഉണ്ടായിരുന്നു ഇതിനെതിരെ ആണ് മുൻ സിവിൽ ഉദ്യോഗസ്ഥർ രംഗത്ത് വന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here