ലോകത്തിലെ ഓരോ മലയാളിക്കും അഭിമാനത്തിന്റെയും ആശ്വാസത്തിന്റെയും ദിനങ്ങളാണ്

0
1548

കോവിഡ് ഇന്ത്യയിൽ വ്യാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ കേരളം ആത്മാർത്ഥമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു,അതിന്റെ ഫലം ഇന്ന് കേരളത്തിന് ലഭിച്ചിരിക്കുന്നു,അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ പറഞ്ഞ കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡൽ നടപടിക്ക് ഇന്ന് റഷ്യയിൽ നിന്നും കയ്യടി,റഷ്യൻ വാർത്താ ഏജൻസി ആണ് ഇന്ന് കേരള മോഡൽ പ്രതിരോധ പ്രവർത്തനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്,ലോകത്തിന് തന്നെ മാതൃകയാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനം എന്ന് ചർച്ചയിൽ അവർ ചൂണ്ടി കാട്ടുന്നു

മാതൃക സ്റ്റേറ്റ് എന്നാണ് അവർ കേരളത്തെ വിശേഷിപ്പിച്ചത് എഴുത്തുകാരനും ചരിത്രകാരനുമായ വിജയ പ്രസാദും ചർച്ചയിൽ പങ്കെടുത്തിരുന്നു,ലോകത്ത് ഇന്ന് കേരളത്തിൽ മാത്രമേ ഭയമില്ലാതെ ഓരോരുത്തർക്കും ആശ്വാസിക്കാൻ കഴിയൂ കാരണം അത്രയ്ക്ക് ശ്രേഷ്ഠമാണു കേരളത്തിലെ ആരോഗ്യ രംഗം അഭിമാനത്തോടെ ആരുടെ മുൻപിലും നമുക്ക് പറയാൻ കഴിയുന്ന നേട്ടവും,ചിട്ടയായ പ്രവർത്തനവും ജനങ്ങളുടെ പങ്കാളിത്തവും കൂടി ആയപ്പോൾ ലോകം കയ്യടിക്കുന്ന രീതിയിലേക്ക് നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾ മാറി എന്നതാണ് യാഥാർഥ്യം,ആദ്യത്തെ കൊറോണ കേരളത്തിൽ സ്ഥിതീകരിച്ചതോടു കൂടി കേരളം ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾക്കു അനുസരണമായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു അതിനു ഇന്ന് ലോകത്തിന്റെ കയ്യടിയും നേടുകയാണ് നമ്മൾ മലയാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here