കുറച്ചാളുകൾ ചെയ്തതിന്റെ പേരിൽ ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കരുത്

0
4599

തബ്ലീഗ് ജമാഅത്തിന്റെ പേരിൽ ഒന്നടങ്കം സമൂഹത്തിൽ വർഗീയ വിദ്വേഷം ചൊരിഞ്ഞവർ ഒരു സുപ്രഭാതത്തിൽ നിലപാട് മാറ്റവുമായി കടന്ന് വരുമ്പോൾ കൊറോണ ലോകം മുഴുവൻ വ്യപനം ഉണ്ടായി ഇറ്റലിക്കും അമേരിക്കക്കും പിന്നാലെ ഇന്ത്യയിൽ കൊറോണ വ്യാപനം സ്ഥിതീകരിക്കുകയും അതിനു പിന്നാലെ രാജ്യം സമ്പൂർണ ലോക്ഡൌണിലേക്ക് പോവുകയും ചെയ്ത്,അന്ന് ലോക്‌ഡൌൺ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഒരു കാര്യം ഇപ്പോൾ എവിടെ തുടരുന്നുവോ അവിടെ തുടരുക എന്നതായിരുന്നു അന്ന് ഡൽഹി നിസാമുദീനിൽ ഒരുമിച്ചു കൂടിയവർ തിരിച്ചു പോകാൻ വഴികൾ ഇല്ലാതെ യാത്ര സൗകര്യം പോലും മുടങ്ങിയപ്പോൾ അവിടെ തന്നെ കഴിയുകയും അവിടെ കൊറോണ സ്ഥിതീകരിക്കയും ചെയ്തിരുന്നു

അതിനു പിന്നാലെ രാജ്യത്ത് മുസ്ലിം വിഭാഗമാണ് കൊറോണ വൈറസിന് പിന്നിൽ എന്ന നിലയിൽ വളരെ വലിയ പ്രചാരണമാണ് നടന്നത്,ലോക സംഘടനകളും ലോകാരോഗ്യ സംഘടനയും അതിനെതിരെ രംഗത്ത് വന്നിട്ടും ഒരക്ഷരം പ്രതികരിക്കാത്ത പ്രധാനമന്ത്രിയും അതിനു പിന്നാലെ ഇപ്പോൾ ആർഎസ്എസ് തലവൻ തന്നെ രംഗത്ത് വന്നതിന്റെ കാരണം എന്താകും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾക്ക്? നവ മാധ്യമങ്ങളിൽ അടക്കം വിദ്വേഷം പ്രചരിപ്പിച്ചപ്പോൾ അന്നൊന്നും ഒരക്ഷരം മിണ്ടാത്തവർ പെട്ടന്നു നിലപാട് മാറ്റാനുള്ള കാരണം എന്താകും,

LEAVE A REPLY

Please enter your comment!
Please enter your name here