കൊറോണ ജിഹാദി,തബ്‌ലീഗ് ഭീകരർ ചെയ്യാത്ത തെറ്റിന്റെ പേരിൽ പഴി കേട്ടവർ ഇന്ന് രാജ്യത്തിന്റെ ഹീറോകൾ ആയി മാറുന്ന കാഴ്ച്ച പ്ലാസ്മ കൊടുക്കാൻ മറ്റുള്ളവർ മടിച്ചു നിന്നപ്പോൾ മടി കൂടാതെ മുന്നോട്ട് വന്നു താരങ്ങളായി രാജ്യത്തിന്റെ കയ്യടി നേടുന്ന തബ്ലീഗ്കാർ,ചെയ്യാത്ത തെറ്റിന്റെ പേരിൽ അബദ്ധത്തിൽ സംഭവിച്ച ഒരു കാര്യത്തിന്റെ പേരിൽ ഭീകരവാദികൾ എന്ന് വരെ മുദ്ര കുത്തിയവർ ആണ് ഇന്നു കൊറോണ ചികിത്സയിൽ നിര്ണ്ണായകമായ ചുവടു വെപ്പ് നടത്താൻ ഇന്ത്യയെ സഹായിച്ചത്
ലോക്ഡൌൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ഡൽഹി നിസാമുദീനിൻ മത സമ്മേളനത്തിന് ഒരുമിച്ചു കൂടിയവർ പെട്ടന്നുള്ള ലോക്ടൗണിൽ നാട്ടിലേക്കു മടങ്ങി പോകാൻ കഴിയാതെ വരികയും അവരിൽ കൊറോണ സ്ഥിതീകരിക്കുകയും ചെയ്തപ്പോൾ അവരെ കൊറോണ ജിഹാദികൾ ആക്കി ഒരു സമുദായത്തെ മുഴുവൻ വിദ്വേഷവും വെറുപ്പും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ സംഘപരിവാർ കാണുന്നുണ്ടോ തബ്ലീഗ് രാജ്യത്തിനായി നൽകിയ ഈ സംഭാവന കൊറോണ രോഗം ഭേതമായവരിൽ നിന്നും പ്ലാസ്മ എടുത്തു അത് കൊറോണ രോഗികളിൽ ചികിൽസിക്കുമ്പോൾ നൂറു കണക്കിന് രോഗികൾ ആണ് ഇപ്പോൾ രക്ഷപ്പെടുന്നത്,
പ്ലാസ്മ നൽകാൻ മറ്റുള്ളവർ വിസമ്മതിച്ചപ്പോൾ ധൈര്യപൂർവ്വം നാടിനു വേണ്ടി അഞ്ഞൂറ് കണക്കിന് തബ്ലീഗ് കാർആണ് മുന്നോട്ട് വന്നത് അത് കൊണ്ട് കൊറോണ പ്രതിരോധത്തിൽ ഇന്ത്യക്ക് നിർണ്ണായകമായ ചുവടുവെപ്പുമായി മാറുകയാണ് ഈ പ്ലാസ്മ തെറാപ്പി സൂപ്പർ സ്പ്രെഡറിൽ നിന്നും സൂപ്പർ ഹീറോയിലേക്കു തബ്ലീഗ് ജമാഅത് അനുയായികൾ മാറുന്ന കാഴ്ച്ച