ഭീകരവാദിയുടെ വിക്കറ്റ് എന്ന് ആക്ഷേപിച്ച കമന്ററേറ്റർക്കു ഹാഷിം അംല നൽകിയ മറുപടി

0
3659

ആഡംബരങ്ങളുടെ ലോകത്ത് തന്റെ വിശ്വാസം മുറുകെ പിടിച്ചു ജീവിക്കുന്ന ഹാഷിം അംല തന്നെ ഭീകരവാദി എന്ന് അഭിസംബോധന ചെയ്ത കമന്ററേറ്റർക്കു നൽകിയ മറുപടിയിൽ നമുക്ക് പഠിക്കാൻ പാഠങ്ങൾ ഒരുപാട് ഉണ്ട് ഒരിക്കൽ ഒരു മത്സരത്തിനിടയിൽ ഹാഷിം അംല എന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എതിർ ടീമിലെ ഒരു ബാറ്റ്സ്മാനെ റൺ ഔട്ട്‌ ആക്കി ഇത് കണ്ട കമന്ററേറ്റർ ആവേശത്തിൽ സഹ പ്രവർത്തകനോട് പറഞ്ഞു ഭീകരവാദിക്കു ഒരു വിക്കറ്റ് ലഭിച്ചു,എന്നാൽ ആ സമയം മൈക്ക് ഓണിൽ ആയിരുന്നത് കമന്ററേറ്റർ ശ്രദ്ധിച്ചിരുന്നില്ല,

അത് വലിയ വിവാദം ആകുകയും കമന്ററേറ്ററുടെ നടപടിക്ക് എതിരെ വളരെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും ഹാഷിം അംലക്ക് പിന്തുണയുമായി നിരവധി പേർ കടന്ന് വരികയും ചെയ്തു മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിക്കുകയും മാധ്യമ പ്രവർത്തകർ ഹാഷിം അംലയോടു കമന്ററേറ്ററുടെ നടപടിയെ കുറിച്ച് ചോദിക്കുകയും ചെയ്തു,അപ്പോൾ പുഞ്ചിരി തൂകി കൊണ്ടുള്ള ഹാഷിം അംലയുടെ മറുപടിയിൽ നമുക്ക് പഠിക്കാൻ ഒരുപാട് ഉണ്ട്

ഞാൻ ഒരു ഇസ്‌ലാം മത വിശ്വാസിയാണ് ക്ഷമ വിശ്വാസത്തിന്റെ ഭാഗം എന്നാണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത് അത് കൊണ്ട് തന്നെ ആ ക്ഷമ ഞാൻ മുറുകെ പിടിക്കും ഭീകരവാദി എന്ന് അദ്ദേഹം ആക്ഷേപിച്ചതിൽ എനിക്ക് അദ്ദേഹത്തിനോട് ദേക്ഷ്യമോ പരിഭവമോ ഇല്ല,ഹാഷിം അംലയുടെ വാക്കുകൾ ആയിരുന്നു അത് അത് കെട്ട മാധ്യമ പ്രവർത്തകർ പോലും അത്ഭുതപ്പെട്ടുപോയി,അതെ ഇസ്‌ലാം പഠിപ്പിക്കുന്നത് ക്ഷമ ഈമാനിന്റെ ഭാഗം എന്നാണ്,ക്രിക്കറ്റ് ലോകത്തിന്റെ ആഡംബരത്തിൽ മതി മറക്കാത്ത ഹാഷിം അംല ഒരു അവഹേളനത്തിന്റെ പേരിൽ തന്റെ ഈമാൻ നഷ്ടപ്പെടുത്താൻ തയാറായില്ല

LEAVE A REPLY

Please enter your comment!
Please enter your name here