ഇന്ത്യയിൽ തുടരുന്ന ന്യൂനപക്ഷ പീഡനത്തിന് എതിരെ വീണ്ടും അമേരിക്കൻ കമ്മീഷൻ

0
2020

വിസ വിലക്ക് ഉൾപ്പെടെ ഉള്ളവ ഏർപ്പെടുത്തി ഇന്ത്യ നടത്തുന്ന ഈ ന്യൂനപക്ഷ പീഡനങ്ങൾക്കു എതിരെ സർക്കാർ നിലപാട് എടുക്കാൻ സമ്മർദ്ദം ചെലുത്തണം എന്നാവശ്യവും അമേരിക്കയോട് കമ്മീഷൻ ആവശ്യപ്പെടുന്നു

പൌരത്വ നിയമ ഭേദഗതിയെ തുടര്‍ന്നാണ് സമിതിയുടെ നിരീക്ഷണം. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിവേചനപരമായ നയങ്ങള്‍, വിദേഷ പ്രസംഗങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ദേശീയ തലത്തിലും ചില സംസ്ഥാനങ്ങളിലും സഹിഷ്ണുതയോടെ കാണല്‍ എന്നിവ നിമിത്തം ഹിന്ദു ഇതര മതവിഭാഗങ്ങളില്‍ ഭയം എന്നിവ വര്‍ധിച്ചുവരുന്നതായാണ് കമ്മീഷന്‍ ആരോപിക്കുന്നത്. ദില്ലിയിലെ കലാപത്തേക്കുറിച്ചും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ സംബന്ധിച്ചുള്ള ആശങ്കകള്‍ ഇന്ത്യയിലെ സര്‍ക്കാരുമായി പങ്കുവയ്ക്കാന്‍ അമേരിക്കയിലെ സര്‍ക്കാര്‍ തയ്യാറാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here