ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടക്ക് എതിരെ ശക്തമായി പ്രതികരിച്ചു കുവൈറ്റും

0
2043

രാജ്യത്ത് ദേശീയ പൗരത്വ നിയമത്തിനു ശേഷം വർധിച്ചു വരുന്ന ന്യൂനപക്ഷ പീഡനങ്ങൾക്കു എതിരെ ഒഐസിക്ക് പിന്നാലെ കുവൈറ്റും വർധിച്ചു വരുന്ന ന്യൂനപക്ഷ വേട്ടക്ക് എതിരെ ഇന്ത്യൻ സർക്കാർ നടപടി എടുത്തില്ല എങ്കിൽ ശക്തമായ രാഷ്ട്രീയ നടപടികളിലേക്ക് പോകേണ്ടി വരും,രാഷ്ട്രീയമായി നേരിടാൻ സജ്ജരാകും കുവൈറ്റിലെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് പുറത്തിറക്കിയ നോട്ടീസിൽ ആണ് ഇന്ത്യക്ക് എതിരെ ശക്തമായി പ്രതികരിച്ചു രംഗത്ത് വന്നത്,ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിലിന് (ഒഐസി)നൽകിയ കത്തിലാണ് കുവൈറ്റ്‌ ഈ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്

കൊറോണയുടെ പേരിൽ രാജ്യത്ത് ഉടനീളം നടന്ന വർഗീയ വിദ്വേഷങ്ങൾ ബഹിഷ്കരിക്കാനും ഒറ്റപ്പെടുത്താനുമുള്ള ആഹ്വാനവും ലോക മാധ്യമങ്ങളിൽ സഹിതം വാർത്തയായിരുന്നു അതിനു പിന്നാലെ മുസ്ലിം രാഷ്ട്ര തലവന്മാർ രംഗത്ത് വന്നിരുന്നു ഒഐസി ആദ്യമായി ഇന്ത്യൻ സർക്കാരിനോട് ഇത്തരം ന്യൂനപക്ഷ പീഡനങ്ങൾക്കു എതിരെ ശക്തമായ നിലപാട് എടുക്കാൻ ആവശ്യപ്പെട്ടിരുന്നു അമേരിക്കയിലെ മത സ്വതന്ത്ര കമ്മീഷനും ശക്തമായ നിലപാടുമായി രംഗത്ത് വന്നിരുന്നു ഇപ്പോൾ ഇതാ കുവൈറ്റും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here