നോമ്പ് മുറിക്കുമ്പോൾ ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിക്കാൻ ഇസ്ലാം എന്ത് കൊണ്ട് കല്പ്പിക്കുന്നു

0
2000

ഭക്ഷണ പാനീയങ്ങൾ വെടിഞ്ഞു വിശുദ്ധ റമളാനിൽ നോമ്പ് അനുഷ്ഠിക്കുന്ന ഒരു വിശ്വാസിയോട് നോമ്പ് മുറിക്കുന്നത് ഈത്തപ്പഴം കൊണ്ട് ആകണം എന്ന് ഇസ്‌ലാം പഠിപ്പിച്ചതിന്റെ അത്ഭുത ഗുണങ്ങൾ ആരെയും അത്ഭുതപ്പെടുത്തും വിശുദ്ധ ഖുർആനിലും ഹദീസിലും ഒരുപാട് തവണ പേര് എടുത്തു പറഞ്ഞ ഒരു പഴമാണ് ഈത്തപ്പഴം അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന പഴവും ഈത്തപ്പഴത്തിനു അത്രയധികം മഹത്തരമാണ് വിശുദ്ധ ഇസ്‌ലാം പറഞ്ഞത് ഇന്ന് ഈത്തപ്പഴത്തിന്റെ ഗുണങ്ങൾ ആധുനിക ശാസ്ത്ര ലോകത്തെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്

അറേബ്യൻ നാടുകളിൽ ഹൃദ്രോഗവും ക്യാൻസറും വളരെ കുറഞ്ഞ രീതിയിൽ മാത്രമേ ഉള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട് അതിന്റെ ഏറ്റവും വലിയ കാരണവും ഈത്തപ്പഴത്തിന്റെ വ്യപകമായ ഉപയോഗം ആണ് എന്ന് ആധുനിക പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട് വിറ്റാമിൻ എ വിറ്റാമിൻ സി വിറ്റാമിൻ കെ വിറ്റാമിൻ ബി6 തയാമിൻ നിയാസിന് റിബോഫ്ളാവിന് എന്നിവയാണ് ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാൽസ്യം ഈത്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്,വിശുദ്ധ ഖുർആനും ഹദീസും പറഞ്ഞ അറേബ്യൻ ലോകത്തെ ഈ അത്ഭുത പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അത്രയ്ക്ക് അനവധിയാണ്,അത് കൊണ്ട് തന്നെ നോമ്പ് മുറിക്കുമ്പോൾ അത്രയധികം ശരീരത്തിന് ഗുണങ്ങൾ ലഭിക്കുന്ന ഈത്തപ്പഴം അല്ലാതെ ഇസ്‌ലാമിന് വേറെ ഒന്നും തന്നെ ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here