അനുഗ്രഹീതമായ ഈ റമളാനിൽ ഈ ദിഖ്‌ർ ചൊല്ലാൻ കഴിഞ്ഞാൽ നിങ്ങൾ ഭാഗ്യവാനാണ്

0
1118

ലോക്ഡൗൺ ആണ് വീടുകളിൽ ആണ് ഒരുപാട് സമയം നമുക്ക് വെറുതെ കിട്ടുന്നു,പാഴാക്കി കളയരുത് വിശുദ്ധ റമളാനിൽ ശ്രേഷ്ഠമായ ഈ ദിഖ്‌റ് നിങ്ങൾ ചൊല്ലി കൊള്ളൂ ജീവിതത്തിൽ ഒരിക്കലും നഷ്ടമാകാത്ത കച്ചവടമാണ് ദിഖ്‌ർ ഒരിക്കലും പാഴായി പോകാത്ത ഇബാദത്,നിങ്ങൾ അല്ലാഹുവിനെ സ്മരിച്ചാൽ തീർച്ചയായും അല്ലാഹു നിങ്ങളെയും സ്മരിക്കുന്നതാണ് വിശുദ്ധ റമളാനിൽ അനുഗ്രഹീതമായ ഈ ദിഖ്‌ർ നിങ്ങൾ ചൊല്ലിയാൽ ജീവിതത്തിൽ അത് വളരെ വലിയ പ്രതിഫലങ്ങൾ നേടി എടുക്കാൻ കഴിയുന്നതാണ്

ഭാഗ്യം ഉള്ളവർക്ക് മാത്രം ചൊല്ലാൻ കഴിയുന്ന ദിഖ്‌റ് എന്നാണ് മഹാന്മാർ ഈ ദിഖ്‌റിനെ വിശേഷിപ്പിച്ചത് ഇസ്‌റാഹ് മിഹ്റാജിന്റെ രാത്രിയിൽ മുഹമ്മദ്‌ നബി (സ)തങ്ങൾ ഇബ്‌റഹീം നബി (അ)നെ കണ്ടു മുട്ടുകയുണ്ടായി ആ സമയത്ത് ഇബ്രാഹിം നബി (അ)പറഞ്ഞു നല്ല മണ്ണാണ് സ്വർഗ്ഗത്തിൽ ഉള്ളത് നല്ല വെള്ളമാണ് സ്വർഗത്തിൽ ഉള്ളത് അവിടെ കൃഷി ചെയ്യാൻ അനുയോജ്യമായ മണ്ണും വെള്ളവും സ്വർഗ്ഗത്തിൽ ഉണ്ട് അവിടത്തെ കൃഷി എന്ന് പറയുന്നത് സുബ്ഹാനല്ലാഹ് വൽഹംദുലിലല്ലാഹ് വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ എന്ന ഈ നാല് ദിഖ്‌റാണ്,ഈ അനുഗ്രഹീതമായ മാസത്തിൽ അനുഗ്രഹം ലഭിച്ചവർക്ക് മാത്രം ചൊല്ലാൻ കഴിയുന്ന ദിഖ്‌റാണ് ഇത്

LEAVE A REPLY

Please enter your comment!
Please enter your name here