മഹാമാരിക്കിടെ ഒളിപ്പോരുമായി കേന്ദ്ര സർക്കാർ,യുഎപിഎ ചുമത്തി വ്യാപക അറസ്റ്റ്

0
721

കൊറോണ എന്ന മഹാമാരിയുടെ വ്യാപനം തടയാൻ വേണ്ടി അവസാനിപ്പിച്ച ദേശീയ പൗരത്വ സമരം,സമരം അവസാനിപ്പിച്ചതല്ല ദേശീയ പൗരത്വ നിയമം കേന്ദ്ര സർക്കാർ പിൻവലിക്കും വരെ സമരം തുടരുക തന്നെ ചെയ്യുമെന്നും കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ താൽക്കാലിക പിൻവാങ്ങൽ മാത്രമാണ് എന്ന് പ്രഖ്യാപിപ്പിക്കുകയും ചെയ്ത സമരമുഖത്ത് ആർജ്ജവത്തോട നിന്ന മുന്നിൽ നിന്നും പോരാട്ടത്തെ നയിച്ച നേതാക്കളെ ഒന്നൊന്നായി കൊറോണയുടെ മറവിൽ പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നു

ജാമിഅ മിലിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെയും അധ്യാപകരെയും അറസ്റ്റ് ചെയ്യുന്നതിന് പറയുന്ന കാരണം ഡൽഹി കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റവും എന്നാൽ കോടതി പോലും പേരെടുത്തു പറഞ്ഞ ബിജെപി നേതാക്കൾക്ക് എതിരെ ഇത് വരെ ഒരു എഫ്‌ഐആർ വരെ ഡൽഹി പോലീസ് ഇട്ടിട്ടില്ല എന്ന കാര്യവും നമ്മൾ ഓർക്കണം അറസ്റ്റുകൾ കൊണ്ട് ദേശീയ പൗരത്വ സമരത്തെ അടിച്ചമർത്താം എന്ന് ഭരണകൂടം കരുതുന്നത് വെറും ദിവാ സ്വപ്നം മാത്രമാണ് ജനദ്രോഹ നിയമം പിൻ വലിക്കും വരെ സമരം അതി ശക്തമായി മുന്നോട്ടു പോകുക തന്നെ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here