കാശ്മീരിൽ ഭീകരർക്ക് ആയുധം എത്തിച്ചു നൽകിയ ബിജെപി നേതാവ് അറസ്റ്റിൽ

0
1062

അറസ്റ്റിലായത് ബിജെപി നിയമസഭാ സ്ഥാനാർഥിയും മുൻ പഞ്ചായത്തു പ്രസിഡന്റുമായ വ്യക്തി,ഇവരാണ് രാജ്യസ്നേഹത്തെ കുറിച്ച് പറയുന്നത് ഇവരാണ് മറ്റുള്ളവരെ നോക്കി തീവ്രവാദികൾ എന്ന് ആക്ഷേപിക്കുന്നത് ജമ്മുകശ്മീരിൽ പോലീസ് ഉദ്യോഗസ്ഥൻ ആയ ദവീന്ദർ സിംഗ് പിടിയിലായ തീവ്രവാദ കേസിൽ ബിജെപിയുടെ മുൻ നിയമസഭ സ്ഥാനാർഥിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വ്യക്തിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനിൽ സർപഞ്ചു ആയിരുന്ന താരീഖ് അഹമദ് മിർ ആണ് പിടിയിലായത് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്

വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധം ഇയാൾ എത്തിച്ചു നൽകിയതായി വിവരം ലഭിച്ചിട്ടുണ്ട് 2011 ഇൽ താരിഖ് അഹ്മദ് മിർ ഷോപ്പിയാൻ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ആയിരുന്നു 2014നിയമസഭയിൽ നടന്ന തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥിയായി മല്സരിച്ചു എങ്കിലും പരാജയപ്പെട്ടു തീവ്രവാദികൾക്ക് ആയുധം ഇയാൾ എത്തിച്ചു നൽകിയിരുന്നത് ഇടനിലക്കാരൻ വഴിയായിരുന്നു രാജ്യത്തു ഈ അടുത്ത സമയത്തു അറസ്റ്റ് ചെയ്ത ഒട്ടനവധി പ്രവർത്തകർ സംഘപരിവാർ അനുകൂലികൾ ആയിരുന്നു എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം,നാല് കാശിനു വേണ്ടി പിറന്ന നാടിനെ ഒറ്റി കൊടുക്കൻ തയ്യാറുകുന്നവർ മറ്റുള്ളവർക്ക് രാജ്യസ്നേഹം പഠിപ്പിക്കാനും ഇറങ്ങുന്നു എന്നുള്ളതാണ് ഏറ്റവും വിചിത്രം

പാർലമെന്റ് ആക്രമണ കേസിൽ വധശിക്ഷക്ക് വിധേയനായ അഫ്‌സൽ ഗുരുവിനെ കേസിൽ കുരുക്കിയെന്ന് ആരോപണമുള്ള ദവീന്ദർ സിംഗ് ജനുവരിയിലാണ് തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായത്. 2018-ൽ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here